തിരുവനന്തപുരം : നെല്‍കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ച്ചയായി വിളനഷ്ടവും നഷ്ടപരിഹാരവും സംബന്ധിച്ച് കര്‍ഷകരില്‍ നിന്ന് പരാതികളുയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഈ പദ്ധതിയോടെ നെല്‍കര്‍ഷകര്‍ക്ക് ഏറെ ആശ്വസമാകുമെന്നാണ് പ്രതീക്ഷ.
വേനല്‍മഴയില്‍ മടവീഴ്ചയില്‍ കൃഷി നശിച്ച കുട്ടനാട്ടിലെ കര്‍ഷകരില്‍ നിന്ന് പരമാവധി നെല്ല് സംഭരിക്കുമെന്നും മടവീഴ്ച തടയാന്‍ പുറംബണ്ട് നിര്‍മാണം ഉടന്‍ നടത്തുമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.
കൊയ്ത്തുയന്ത്രങ്ങള്‍ കിട്ടാത്ത കര്‍ഷകരുടെ ദുരിതങ്ങള്‍ക്കും ഇതിലൂടെ പരിഹാരമാകുമെന്നും യന്ത്രങ്ങള്‍ തദ്ദേശീയമായി തന്നെ വികസിപ്പിക്കാനുള്ള പദ്ധതിയും സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.
Post Your Comments