Latest NewsIndia

ശ്രീനിവാസന്റെ കൊലയാളികള്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് ആശുപത്രിയില്‍! CCTV ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലയാളികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് ആശുപത്രിയില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സുബൈറിന്റെ പോസ്റ്റ്‌മോര്‍ട്ടം 16-ാം തീയതിയാണ് നടന്നത്. ഈ സമയം പ്രതികള്‍ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നു.

ആശുപത്രിയില്‍ നിന്നാണ് പ്രതികള്‍ ശ്രീനിവാസനെ കൊലപ്പെടുത്താനായി പോയതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതികള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ പലയിടത്തായി ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആര്‍എസ്എസ് നേതാവും മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖുമായിരുന്ന ശ്രീനിവാസനെ മൂന്നു ബൈക്കുകളിലായെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മേലാമുറിയില്‍ ‘എസ് കെ എസ്. ഓട്ടോസ്’ എന്ന പേരില്‍ ഓട്ടോ കണ്‍സള്‍ട്ടിങ് സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button