കൊച്ചി: കോടഞ്ചേരിയിലെ വിവാദ മിശ്ര വിവാഹത്തിലെ നായിക ജോയ്‌സ്‌ന ഇനി ഷെജിന് സ്വന്തം. ജോയ്സ്നയുടെ പിതാവ് ജോസഫ് നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. ജോയ്‌സ്‌ന പ്രായപൂർത്തിയായ, ലോകവിവരമുള്ള പെൺകുട്ടിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോയതെന്നും പറഞ്ഞ കോടതി, യുവതിയെ ഷെജിനൊപ്പം പോകാൻ അനുവദിക്കുകയായിരുന്നു. വിധിയിൽ പ്രതികരിച്ച് യുവതിയുടെ ജോസഫ്. മകളെ ഇനി ഒരിക്കൽ പോലും കാണേണ്ടെന്ന് ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ജോയ്‌സ്‌ന എന്തിന് ഇത് ചെയ്തു എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. കോടതിയില്‍ വെച്ച് അത് പറയാന്‍ മകള്‍ തയ്യാറായില്ല. ‘കോടതി വിധി സ്വാഭാവികമായും അവര്‍ക്ക് അനുകൂലമായിരിക്കുമെന്ന് അറിയാം. ഇനി ഒന്നേ പറയാനുള്ളൂ, കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്. ഇതേപോലൊരു ദുരനുഭവം കേരളത്തിലെ ആര്‍ക്കും ഉണ്ടാവരുത്. എന്റെ മുന്നില്‍ വരാന്‍ അവള്‍ താല്‍പര്യം കാണിച്ചില്ല. ഇനി എന്റെ മുന്നിലേക്ക് അവള്‍ വരേണ്ട ആവശ്യമില്ല’, ജോസഫ് പറഞ്ഞു.
Also Read:ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍മാരാക്കിയാൽ ഇങ്ങനെയിരിക്കും: ആനത്തലവട്ടം
അതേസമയം, കോടതിയിൽ നടന്നത് നാടകീയ സംഭവങ്ങളാണ്. മാതാപിതാക്കളോട് സംസാരിക്കാൻ പോലും ജോയ്‌സ്‌ന തയ്യാറായില്ല. മാതാപിതാക്കളോട് സംസാരിക്കുന്നുണ്ടോയെന്ന് ജോയ്‌സ്‌നയോടു കോടതി ആവർത്തിച്ച് ചോദിച്ചെങ്കിലും ‘ഇപ്പോൾ വേണ്ട, പിന്നെ സംസാരിക്കാം’ എന്നായിരുന്നു യുവതി നൽകിയ മറുപടി. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വീട്ടിൽ നിന്നും ഇറങ്ങി വന്നതെന്നും തനിക്ക് മേല്‍ യാതൊരു തരത്തിലുമുള്ള സമ്മര്‍ദ്ദവുമില്ല എന്നും ജോയ്‌സ്‌ന കോടതിയോട് ബോധിപ്പിച്ചു.
ജോയ്‌സ്‌ന സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ രണ്ട് പേര്‍ ഇനിയെന്ത് ചെയ്യണമെന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെയെന്നും കോടതി പറഞ്ഞു. ‘സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ള സ്ത്രീയാണ് ജോയ്‌സ്‌ന. 26 വയസ്സുണ്ട്. വിദേശത്ത് ജോലി ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ചാല്‍ അതില്‍ കോടതിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജോയ്‌സ്‌ന ഒരു തരത്തിലും അനധികൃതമായി കസ്റ്റഡിയിലാണെന്ന് പറയാനാകില്ല. ജോയ്‌സ്‌നയ്ക്ക് ഷെജിനൊപ്പം പോകാം’, കോടതി വ്യക്തമാക്കി.
Post Your Comments