Latest NewsKeralaNews

തിക്കും തിരക്കുമായി വേണാട്: യാത്രക്കാരി കുഴഞ്ഞുവീണു

 

കോട്ടയം:  വേണാട് എക്സ്പ്രസിൽ വൻ തിരക്ക് മൂലം യാത്രക്കാരി കുഴഞ്ഞുവീണു. ഇന്നലെ രാവിലെയുള്ള തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് ട്രെയിനിൽ മാവേലിക്കരയിൽ നിന്ന് എറണാകുളത്തേക്ക് ജനറൽ കോച്ചിൽ യാത്ര ചെയ്ത യുവതിക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അവധി ദിനങ്ങൾക്കു ശേഷമുള്ള തിങ്കൾ ആയതിനാൽ ട്രെയിനിൽ വലിയ തിരക്കായിരുന്നു. വേണാടിൽ നേരത്തേ ഉണ്ടായിരുന്ന 18 ജനറൽ കോച്ചുകൾക്ക് പകരം ഇപ്പോൾ 8 എണ്ണം മാത്രമാണുള്ളത്.

ഏറ്റുമാനൂർ കഴി‍ഞ്ഞതോടെ യുവതിക്ക് അസ്വസ്ഥത ഉണ്ടായി. ട്രെയിൻ വൈക്കം റോഡ് സ്റ്റേഷനിലേക്ക് അടുത്തപ്പോൾ പ്രശ്നം ഗാർഡിന്റെ ശ്രദ്ധയിൽ പെട്ടു.  മെഡിക്കൽ സൗകര്യങ്ങൾ കൂടുതലുള്ള അടുത്ത സ്റ്റേഷനായ പിറവം റോഡിൽ അറിയിച്ചെന്നു റെയിൽവേ അധികൃതർ പറഞ്ഞു. തുടർന്ന് പിറവം റോഡിൽ ട്രെയിൻ നിർത്തി യുവതിയെ ആശുപത്രിയിലേക്കു മാറ്റി. ഇവർക്കു മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button