പാലക്കാട്: കൊപ്പം പഞ്ചായത്തിൽ നടന്ന അവിശ്വാസ പ്രമേയത്തിൽ ബിജെപി നേതാവിന് എത്ര കൊടുത്തുവെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്ന് സ്ഥലം എംഎൽഎ മുഹ്സിൻ. കോണ്‍ഗ്രസിലെ ‘സെമികേഡര്‍’എന്നാല്‍, ആര്‍എസ്എസിന്‍റ കേഡര്‍മാരാവുകയാണെന്ന് ഇതോടെ വ്യക്തമായെന്ന് മുഹ്സിൻ പറഞ്ഞു.
Also Read:‘എന്റെ നാടിന്റെ കീർത്തി ഹിമാലയ തുല്യം ഉയർന്ന നിമിഷം’ അഭിനന്ദനവുമായി എസ് സുരേഷ്
‘വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ എല്‍ഡിഎഫിന് ഉണ്ടാകുന്ന ജനകീയ പിന്തുണ ഭയന്നാണ് യുഡിഎഫിലെ അധികാരമോഹികള്‍ ജനാധിപത്യത്തെ പണം കൊണ്ടുവാങ്ങാനുള്ള അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയത്. യുഡിഎഫ്, ബിജെപി നേതാക്കള്‍ പറഞ്ഞുറപ്പിച്ച തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ പുറത്താക്കല്‍ നാടകം. കൊപ്പത്തെ വികസന തുടര്‍ച്ച അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ബിജെപിയെയും യുഡിഎഫിനെയും ജനങ്ങള്‍ ഒറ്റപ്പെടുത്തും’, മുഹമ്മദ് മുഹസിന്‍ വ്യക്തമാക്കി.
അതേസമയം, പഞ്ചായത്തിൽ ഭരണം പിടിയ്ക്കാൻ ബിജെപിയുടെ സഹായം തേടിയത് സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിച്ചു. വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ബിജെപി ജില്ല-മണ്ഡലം നേതാക്കള്‍ ബിജെപി അംഗത്തോട് ആവശ്യപ്പെട്ടത് സിപിഎമ്മിനെ സഹായിക്കാനായിരുന്നുവെന്നും യുഡിഎഫ് ആരോപിച്ചു.
Post Your Comments