തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചതിനെതിരെ വിമർശനവുമായി പി ജയരാജൻ. സിപിഎം സംസ്ഥാന സമിതിയിലാണ് ജയരാജൻ തന്റെ എതിർപ്പ് അറിയിച്ചത്. പി ശശി മുമ്പ് ചെയ്ത തെറ്റുകൾ ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും നിയമനത്തിൽ സൂക്ഷ്മത പുലർത്തണമെന്നും പി ജയരാജൻ പറഞ്ഞു.
അതേസമയം, വിവരങ്ങൾ നേരത്തെ തന്നെ അറിയിക്കണമായിരുന്നെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സമിതിയംഗമായ താൻ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമ്പോഴാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും, തീരുമാനം പുനപരിശോധിക്കണമെന്നും ജയരാജൻ വ്യക്തമാക്കി.
പിതാവ് മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകാത്തതിൽ മനംനൊന്ത് പതിനാലുകാരൻ ജീവനൊടുക്കി
ശശിയ്‌ക്കെതിരേ എന്തിന്റെ പേരിലാണോ നേരത്തെ നടപടി എടുത്തത് അതേ തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്ന് ജയരാജന്‍ ചൂണ്ടിക്കാണിച്ചു. എന്നാൽ, ജയരാജന്‍റെ എതിർപ്പ് നിലനിൽക്കെ തന്നെ സംസ്ഥാന സമിതിയോഗം പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തീരുമാനിക്കുകയായിരുന്നു.
Post Your Comments