Latest NewsNewsIndia

പിതാവ് മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകാത്തതിൽ മനംനൊന്ത് പതിനാലുകാരൻ ജീവനൊടുക്കി

ഭോപാൽ: പിതാവ് മൊബൈൽ ഫോൺ റീചാർജ് ചെയ്ത് നൽകാത്തതിൽ മനംനൊന്ത് പതിനാലുകാരൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. ഇന്‍റർനെറ്റ് സേവന കാലാവധി കഴിഞ്ഞിട്ടും റീചാർജ് ചെയ്ത് കൊടുക്കാത്തതിനെ തുടർന്നാണ്, കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടി മൊബൈൽ ഗെയിമുകൾക്ക് അടിമപ്പെട്ടിരുന്നതായും പൊലീസ് പറയുന്നു.

‘കുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൊബൈലിലെ ഇന്‍റർനെറ്റ് സേവനകാലാവധി അവസാനിച്ചെന്നും റീചാർജ് ചെയ്യണമെന്നും, കുട്ടി ദിവസങ്ങൾക്ക് മുൻപ് പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നതിനാൽ പിതാവിന് ആവശ്യം നടത്താനായില്ല. ഇതിൽ മനംനൊന്ത കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.’ സിറ്റി പൊലീസ് സുപ്രണ്ട് അലോക് ശർമ്മ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button