തിരുവനന്തപുരം : സംസ്ഥാനത്ത് ക്രൈംബ്രാഞ്ച് അടിമുടി മാറുന്നു. കേസന്വേഷണത്തോടൊപ്പം നിയമോപദേശവും ലഭ്യമാക്കാന്‍ സിബിഐ മാതൃകയില്‍ ക്രൈംബ്രാഞ്ചിനും നിയമോപദേശകരെ നിയമിക്കുന്നു. 4 പേരെ നിയമിക്കുന്നതിനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഉടന്‍ ഇറങ്ങും. കോടതിയില്‍ പ്രവൃത്തിപരിചയമുള്ള അഭിഭാഷകരില്‍ നിന്നു തന്നെ നിയമനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍, പ്രോസിക്യൂട്ടര്‍മാരില്‍ നിന്നാണ് കേസില്‍ നിയമോപദേശം ക്രൈംബ്രാഞ്ച് തേടുന്നത്.
ക്രൈംബ്രാഞ്ചിന്റെ 4 റേഞ്ചിലും ഇനി നിയമോപദേശകര്‍ വരും. ക്രൈംബ്രാഞ്ചില്‍ പുതിയ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം രൂപീകരിച്ചതിന്റെകൂടി പശ്ചാത്തലത്തിലാണ് നിയമോപദേശകരുടെ നിയമനം. പുതിയ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഒരു മാസത്തിനുള്ളില്‍ തുടങ്ങും. സാമ്പത്തിക കുറ്റാന്വേഷണത്തില്‍ മികവു തെളിയിച്ച ഉദ്യോഗസ്ഥരെ മാത്രം പുതിയ വിഭാഗത്തില്‍ നിയമിച്ചാല്‍ മതിയെന്നാണ് തീരുമാനം.
Post Your Comments