KeralaLatest NewsNewsParayathe Vayya

‘വീണാ അമ്മാമ്മേ നമ്മളുടെ മുഖ്യമന്ത്രിയോട് ഇങ്ങനെ ചെയ്യരുതേ …..പ്ളീസ്…’: കുറിപ്പ് വൈറൽ

ആകയാല്‍ അമ്മാമ്മ വേഗം ഈ പണി അവസാനിപ്പിച്ചു് , ആ റിപ്പര്‍ ചാനലില്‍ ചേര്‍ന്നു്, ആ പഴയ പണി അങ്ങു് തുടങ്ങുക.

ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജിനെ പരിഹസിച്ചു മാധ്യമപ്രവർത്തക ജിജി നിക്‌സൺ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സയ്ക്കായി ഈ മാസം 23ന് അമേരിക്കയിലേക്ക് പോകുന്നത് സംബന്ധിച്ചാണ് കുറിപ്പ്. ആരോഗ്യ രംഗത്ത് നമ്പര്‍ വണ്‍ എന്ന് പറയുന്ന കേരളത്തില്‍ നിന്നും എന്തിനാണ് മുഖ്യമന്ത്രി ചികിത്സ തേടി അമേരിക്കയില്‍ പോകുന്നത് ആരോഗ്യ വകുപ്പിന്റെ കഴിവ്കേടല്ലേയെന്നും വീണാ ആരോഗ്യമന്ത്രിയായി ഇനിയും തുടരണമോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും ജിജി പറയുന്നു.

‘അതിവേദന സഹിക്കാന്‍ ആവാതെ അണ്ണന്‍ ഇടയ്ക്കിടെ അങ്ങു് ദൂരെ അമേരിക്കയിലേക്കു് ഓടുകയാണ്. പാവം വിജയ് അണ്ണന്‍….. ഇതു് ശരിയാണോ അമ്മാമ്മേ . ഒന്നുമില്ലേല്ലും വിജയ അണ്ണന് അങ്ങയുടെ പിതാവിന്റെ പ്രായമില്ലേ’- ജിജി പരിഹസിക്കുന്നു.

read also: മയക്കുമരുന്ന് വില്‍പ്പനയും കറുപ്പ് കൃഷിയും നിരോധിച്ച് താലിബാന്‍ ഭരണകൂടം: സാമ്പത്തിക തകര്‍ച്ചയില്‍ അഫ്ഗാനിസ്ഥാന്‍

കുറിപ്പ് പൂർണ്ണ രൂപം

വീണാ അമ്മാമ്മേ നമ്മളുടെ മുഖ്യമന്ത്രിയോടു് ഇങ്ങനെ ചെയ്യരുതേ …..പ്ളീസ്…
വീണാ അമ്മാമ്മേ താങ്കള്‍ ആരോഗ്യമന്ത്രിയായി ഇനിയും തുടരണമോ എന്നു് താങ്കള്‍ തന്നെ തീരുമാനിക്കുക. അങ്ങു് ആരോഗ്യമന്ത്രി ആയിരിക്കുന്ന കേരളാ രാജ്യത്തു്, മുഖ്യമന്ത്രി ആയിരിക്കുന്ന പിണറായി അണ്ണനു് ഒരു് നല്ല ചികിത്സ നല്‍കാന്‍ പോലും അങ്ങേയ്ക്കു് ആവുന്നില്ല. അതുകൊണ്ടു് അതിവേദന സഹിക്കാന്‍ ആവാതെ അണ്ണന്‍ ഇടയ്ക്കിടെ അങ്ങു് ദൂരെ അമേരിക്കയിലേക്കു് ഓടുകയാണു്.

പാവം വിജയ് അണ്ണന്‍….. ഇതു് ശരിയാണോ അമ്മാമ്മേ . ഒന്നു് അല്ലേല്ലും വിജയ അണ്ണനു് അങ്ങയുടെ പിതാവിന്റെ പ്രായമില്ലേ … മാതാപിതാക്കളെ ബഹുമാനിക്കാനും,സ്നേഹിക്കാനും പത്തു് കല്പന എഴുതി കൈയ്യില്‍ തന്ന ക്രിസ്തുവിനെ, അവഗണിക്കുന്നതും, അവിടുത്തെ കല്പന ലംഘിക്കുന്നതും, ഒരു് സത്യക്രിസ്ത്യാനി ആയ അമ്മാമ്മയ്ക്കു് എങ്ങിനെ സാധിക്കുന്നു ? അമ്മാമ്മ ഈ ചെയ്യുന്നതു് മഹാപാപം അല്ലേ ? സ്വന്തം വീട്ടിലെ പിതാവിനു് പോലും നല്ല ചികിത്സ നല്‍കാന്‍ ആവാത്ത അമ്മാമ്മ, ദയവായി രാജിവച്ചു് ,ആ പഴയ വാര്‍ത്താവായന പുനരാരംഭിക്കണം എന്നു് അമ്മാമ്മയോടു് അതീവ താഴ്മയായി അപേക്ഷിക്കുന്നു്. റിപ്പോര്‍ട്ടര്‍ ടീവിലെ നികേഷ് മാമ്മന്‍ കഴിഞ്ഞ 65 ദിവസങ്ങള്‍ ആയി ‘ദിലീപ് വധം ‘ എന്ന അഡല്‍ട്ടു് ഒള്ളി സിനിമ ഓടിച്ചച്ചോടിച്ച ആകെ ഭ്രാന്തു് പിടിച്ചിരിക്കുകയാണു്. കൊട്ടാരക്കര ബൈജവും ,രാഹുല്‍ ഈശ്വരനും തമ്മില്‍ ഉള്ള ചീത്തവിളിയും അടിയും കണ്ടുകണ്ടു് നികേഷ് മാമ്മനു് സമനില തെറ്റുമോ എന്നാണു് എന്റെ പേടി.

ആകയാല്‍ അമ്മാമ്മ വേഗം ഈ പണി അവസാനിപ്പിച്ചു് , ആ റിപ്പര്‍ ചാനലില്‍ ചേര്‍ന്നു്, ആ പഴയ പണി അങ്ങു് തുടങ്ങുക.

വിജയ് അണ്ണന്‍ കഴിഞ്ഞ തവണ അമേരിക്കയില്‍ പോയപ്പോള്‍ അമേരിക്കയില്‍ പേമാരിയും ,വെള്ളപൊക്കവും ,ഭൂകമ്പവും ഉണ്ടായതിനാല്‍, അണ്ണന്‍ അങ്ങോട്ടു് ചെല്ലുന്നു് എന്നറിഞ്ഞപ്പോള്‍ മുതല്‍ ,പാവം അമേരിക്കകാര്‍ പേടിച്ചുവിറച്ചു് ഉറക്കം കൂടി നഷ്ടപ്പെട്ടിരിക്കുകയാണു്. പുഠിന്‍ ചേട്ടന്റെ ചീത്തവിളി കേട്ടു് പാതിചത്തു് ജീവിക്കുന്ന ബൈഡന്‍ അമ്മാവനും കൂട്ടരും ഇനി വിജയ് അണ്ണന്റെ രണ്ടാം വരവിനെ ഓര്‍ത്തു് ഉള്ള ഭയവും ആകുലതയും നിമിത്തം പ്രാണനും കൊണ്ടു് പരക്കം പാഞ്ഞാല്‍, അവരെ കുറ്റം പറയരുതു്. ഇടി വെട്ടിയവന്റെ തലയില്‍ പാമ്പു് കൂടി കൊത്തിയാല്‍ ഉള്ള അവസ്ഥ എന്തു് ഭയാനകം ആയിരിക്കും അമ്മാമ്മേ…..

പിന്നെ ഏറ്റവും ഒടുവില്‍ ആയി,ഞാന്‍ അമ്മാമ്മടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്നു് പറഞ്ഞു് കേസെടുത്തു്, എന്നെ ക്രൈം നന്ദേട്ടനെ ഇട്ട ആ ഭീകര സെല്ലില്‍ കൊണ്ടു് ഇടരുതേ എന്നു് ഒരു് എളിയ അപേക്ഷ കൂടിയുണ്ടു്.
Jiji Nixon
Editor
Indian’s News

shortlink

Related Articles

Post Your Comments

Related Articles


Back to top button