Latest NewsKeralaNews

അനന്തപുരി ഹിന്ദു മഹാസമ്മേളന ഉദ്ഘാടനത്തിന്റെ മുഖ്യാതിഥി സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി

ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെയാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം നടക്കുന്നത്.

തിരുവനന്തപുരം: കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി കേരളത്തിലേയ്ക്ക്. തിരുവനന്തപുരത്ത് ഏപ്രില്‍ 27 ന് നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ മുഖ്യാതിഥിയായാണ് വിവേക് എത്തുന്നത്.

read also: കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വേണം : ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

തിരുവനന്തപുരം സൗത്ത് ഫോര്‍ട്ട് പ്രിയദര്‍ശിനി ക്യാമ്പസിൽ, ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെയാണ് അനന്തപുരി ഹിന്ദു മഹാസമ്മേളനം നടക്കുന്നത്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര മന്ത്രി വി. മുരളീധരന്‍, കുമ്മനം രാജശേഖരന്‍, ജനം ടിവി ന്യൂസ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബു, പിസി ജോര്‍ജ്, കെ. കുഞ്ഞിക്കണ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button