മുംബൈ: കശ്മീര്‍ ഫയല്‍സ് സിനിമയുടെ ലാഭം കശ്മീരി പണ്ഡിറ്റുകള്‍ക്ക് കൊടുക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ ആദ്യം ലാഭം നേടട്ടെ’ എന്നാണ് അഗ്നിഹോത്രിയുടെ ഉത്തരം. നിലവിൽ, സാമ്പത്തികമായി ലാഭത്തിലാണ് ചിത്രത്തിന്റെ പ്രദർശനം നടക്കുന്നത്.
പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെ തുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന കശ്മീർ പണ്ഡിറ്റുകളുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. എന്നാല്‍ സിനിമ വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന ആരോപണവുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് ചിത്രത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം.
അതേസമയം, ചില ആളുകള്‍ ‘കശ്മീര്‍ ഉപയോഗിച്ച്’ ബിസിനസ് നടത്തുകയാണെന്നും അവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ അവരാണ് പ്രക്ഷോഭം സൃഷ്ടിച്ചതെന്നുമാണ് ചിത്രത്തിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി വ്യക്തമാക്കുന്നത്.
Post Your Comments