ThiruvananthapuramNattuvarthaKeralaNews

പൂട്ടിക്കിടന്ന വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്‌ : തത്തമംഗലത്ത് യുവാവിൻ്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി. തത്തമംഗലം സ്വദേശി ഗണേഷ് കുമാറി (45) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു വർഷത്തോളമായി ഗണേഷിനെ കുറിച്ച് വിവരമില്ലായിരുന്നു. പൂട്ടിയിട്ട വീട് തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടത്. മൃതദേഹത്തിനു രണ്ടുമാസത്തോളം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്

പൂട്ടിക്കിടക്കുന്ന വീട് തുറക്കാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഗണേഷിൻ്റെ സഹോദരൻ സുരേഷ് കുമാർ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പോലീസ് അനുമതിയോടെ വീട് തുറന്നുനോക്കിയപ്പോഴാണ് ഗണേഷിൻ്റെ മൃതദേഹം കണ്ടെത്തിയത്. ചെന്താമര നഗറിലെ ലോട്ടറിക്കടയിലെ ജീവനക്കാരനായിരുന്നു ഗണേഷ് കുമാർ. സാമ്പത്തിക ബാധ്യതകൾ ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിൻ്റെ ഭാര്യ കൊടൈക്കനാലിലെ വീട്ടിലാണ് താമസം. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button