തങ്ങളുടെ സുപ്രധാന മോഡൽ സ്കൂട്ടറായ ആക്ടിവയിൽ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഉൾപ്പെടുത്താൻ ഒരുങ്ങി ഹോണ്ട. 2020 ഏപ്രില്‍ മുതല്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് ആക്റ്റിവയ്ക്ക് പുതിയ സാങ്കേതിക വിദ്യ നല്കാൻ കമ്പനി തീരുമാനിച്ചത്.
കൃത്യതയോടെയുള്ള ഇന്ധന വിതരണം,കുറഞ്ഞ തോതിലുള്ള വാതകം പുറംന്തള്ളൽ, മികച്ച മൈലേജ് എന്നിവയ്ക്ക് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം വഴിയൊരുക്കും. കൂടാതെ സ്കൂട്ടറിൽ അടിമുടി മാറ്റങ്ങൾ വരുത്താനും ഹോണ്ട ആലോചിക്കുന്നുണ്ട്. നിലവിലുള്ള 110 സിസി എൻജിനിൽ മറ്റുമുണ്ടാകില്ല. ആക്ടിവ 6G എന്ന പേരിലായിരിക്കും പുതിയ ആക്റ്റീവ വിപണിയിൽ എത്തുക.
Post Your Comments