KeralaLatest NewsIndiaNews

പരസ്പര സഹകരണത്തിലൂടെയല്ലാതെ ലോകത്ത് ഒരു രാഷ്ട്രത്തിനും ഭരണ സംവിധാനത്തിനും നിലനിൽപ്പില്ല: കെ ടി ജലീൽ

മലപ്പുറം: പരസ്പര സഹകരണത്തിലൂടെയല്ലാതെ ലോകത്ത് ഒരു രാഷ്ട്രത്തിനും ഭരണ സംവിധാനത്തിനും നിലനിൽപ്പില്ലെന്ന് വ്യക്തമാക്കി കെ ടി ജലീൽ. പാർലമെന്റിൽ ശശി തരൂർ സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു എല്ലാവരും ഒന്നിച്ചു നിൽക്കേണ്ടതിന്റെ പ്രാധാന്യം ജലീൽ തുറന്നു പറഞ്ഞത്.

Also Read:വിഷുക്കണി വയ്ക്കാൻ ഭാര്യയുടെ നിലവിളക്കെടുത്തതിന് അമ്മയെ തല്ലി എല്ലൊടിച്ചു : മകൻ പൊലീസ് പിടിയിൽ

പ്രവാചകൻ മുഹമ്മദ്‌ നബി സ്വാഹാബികളോട് പറഞ്ഞ ഒരു കഥയാണ് ഒത്തൊരുമയുടെ തെളിവായി ഫേസ്ബുക് പോസ്റ്റിൽ ജലീൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

കഥയുടെ ഭാഗം ഇങ്ങനെ,

കപ്പലിൻ്റെ മേൽതട്ടിലെ യാത്രക്കാർ കുലീനരാണ്. താഴേ തട്ടിൽ സാധാരണക്കാരും. കുടിവെള്ളം മേൽ തട്ടിൽ പോയാണ് കീഴ് തട്ടിലുള്ളവർ എടുത്തത്. ഇടക്കിടെയുള്ള താഴേ തട്ടിലുള്ളവരുടെ വെള്ളത്തിനുള്ള വരവ് മേലേ തട്ടിലെ പ്രമാണിമാർക്ക് ശല്യമായി അനുഭവപ്പെട്ടു തുടങ്ങി. അവർ കീഴാളരോട് പറഞ്ഞു, വെള്ളമെടുക്കാൻ ഇനി മേൽ തട്ടിലേക്ക് വരേണ്ട.

ഇതു കേട്ട കീഴ് തട്ടിലുള്ളവർ യോഗം ചേർന്ന് മറ്റൊരു തീരുമാനമെടുത്തു കപ്പലിനടിയിൽ ഒരു ചെറിയ ദ്വാരമുണ്ടാക്കി പ്രശ്നം പരിഹരിക്കുക. വിവരം മേൽ തട്ടുകാരെ അറിയിക്കുകയും ചെയ്തു.

ഇത്രയും പറഞ്ഞ് മുഹമ്മദ് നബി കഥ നിർത്തി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പതിനാല് നൂറ്റാണ്ട് മുമ്പ് പ്രവാചകൻ മുഹമ്മദ് നബി ഒരു കപ്പൽ യാത്രികരുടെ കഥ പറഞ്ഞു:

കപ്പലിൻ്റെ മേൽതട്ടിലെ യാത്രക്കാർ കുലീനരാണ്. താഴേ തട്ടിൽ സാധാരണക്കാരും. കുടിവെള്ളം മേൽ തട്ടിൽ പോയാണ് കീഴ് തട്ടിലുള്ളവർ എടുത്തത്. ഇടക്കിടെയുള്ള താഴേ തട്ടിലുള്ളവരുടെ വെള്ളത്തിനുള്ള വരവ് മേലേ തട്ടിലെ പ്രമാണിമാർക്ക് ശല്യമായി അനുഭവപ്പെട്ടു തുടങ്ങി. അവർ കീഴാളരോട് പറഞ്ഞു, വെള്ളമെടുക്കാൻ ഇനി മേൽ തട്ടിലേക്ക് വരേണ്ട.

ഇതു കേട്ട കീഴ് തട്ടിലുള്ളവർ യോഗം ചേർന്ന് മറ്റൊരു തീരുമാനമെടുത്തു, കപ്പലിനടിയിൽ ഒരു ചെറിയ ദ്വാരമുണ്ടാക്കി പ്രശ്നം പരിഹരിക്കുക. വിവരം മേൽ തട്ടുകാരെ അറിയിക്കുകയും ചെയ്തു.

ഇത്രയും പറഞ്ഞ് മുഹമ്മദ് നബി കഥ നിർത്തി.

പുതിയ ഇന്ത്യൻ സാഹചര്യത്തിൽ ഈ കഥക്ക് വലിയ പ്രസക്തിയുണ്ട്. പരസ്പര സഹകരണത്തിലൂടെയല്ലാതെ ലോകത്ത് ഒരു രാഷ്ട്രത്തിനും ഭരണ സംവിധാനത്തിനും നിലനിൽപ്പില്ല.

ഓരോ രാജ്യത്തെയും ഭൂരിപക്ഷവും ന്യൂനപക്ഷവും, സവർണരും അവർണരും, വെളുത്തവരും കറുത്തവരും, ധനാഢ്യരും ദരിദ്രരും പ്രവാചക കഥയുടെ പൊരുൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button