മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കൻ ചികിത്സയ്ക്ക് 29.82 ലക്ഷം രൂപ അനുവദിച്ച് പുറത്തിറക്കിയ ഉത്തരവ് പൊതുഭരണ വകുപ്പ് റദ്ദാക്കി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്നതിനിടെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അപേക്ഷ പരിഗണിച്ച് അതിവേഗത്തിൽ പണം അനുവദിച്ചതിനെതിരെ വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് നടപടി. ഈ റിപ്പോർട്ട് പങ്കുവച്ചുകൊണ്ട് നടൻ ഹരീഷ് പേരടി സമൂഹമാധ്യമത്തിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
ഞങ്ങളില്‍ നിന്ന് വിട്ടുപോയ ഒരു നാടകക്കാരന്റെ കുടുംബത്തിനുവേണ്ടി വെറും ഒന്നര മാസം കൊണ്ട് ഞങ്ങള്‍ നാടകക്കാര് 26 ലക്ഷം രൂപ പിരിച്ചുകൊടുത്തു ആ ഞങ്ങള്‍ ഇവിടെയുള്ളപ്പോള്‍ നിങ്ങളെപോലെ ഒരു സഖാവ് ഇങ്ങനെ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് ഞങ്ങള്ക്കപമാനമാണെന്ന് നടൻ കുറിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി തെരുവില്‍ നാടകം കളിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും താരം പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഞങ്ങള്‍ നാടകക്കാര്‍ക്ക് ഒരു സംഘടനയുണ്ട്…നാടക് …
ഈ അടുത്ത് ഞങ്ങളില്‍ നിന്ന് വിട്ടുപോയ ഒരു നാടകക്കാരന്റെ കുടുംബത്തിനുവേണ്ടി വെറും ഒന്നര മാസം കൊണ്ട് ഞങ്ങള്‍ നാടകക്കാര് 26 ലക്ഷം രൂപ പിരിച്ചുകൊടുത്തു…ആ ഞങ്ങള്‍ ഇവിടെയുള്ളപ്പോള്‍ നിങ്ങളെപോലെ ഒരു സഖാവ് ഇങ്ങിനെ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് ഞങ്ങള്ക്കപമാനമാണ്..കാരണം ഞങ്ങളുടെ മുഖ്യമന്ത്രിക്ക് വേണ്ടി തെരുവില്‍ നാടകം കളിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്…
നിങ്ങളെപോലെ ഒരു സഖാവിനെ ഇനിയും ഈ നാട് ആഗ്രഹിക്കുന്നുണ്ട്…
Post Your Comments