KeralaLatest NewsNews

ഞാൻ വർഗീയവാദിയും ക്രിമിനലുമാകാത്തതിന് കാരണം നാടകം, പരസ്പരം വെട്ടി കൊല്ലാത്ത ഒരു തലമുറയെ നമ്മൾ ഉണ്ടാക്കിയെപറ്റു: ഹരീഷ്

നാടക സംഘവും കാണികളും തമ്മിൽ നേർക്കുനേർ ഉള്ള ഒരു കളിയാണ്

കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളിൽ ആശങ്ക അറിയിച്ച് നടൻ ഹരീഷ് പേരടി. അഞ്ചാം ക്ലാസ്സ് മുതൽ നാടകം കളിച്ചതുകൊണ്ടാണ് താൻ വർഗീയവാദിയും ക്രിമിനലുമാകാത്തതെന്നും നാടകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും ഹരീഷ് പേരടി പറഞ്ഞു.

കുറിപ്പ് പൂർണ്ണ രൂപം

അഞ്ചാം ക്ലാസ്സ് മുതൽ നാടകം കളിച്ചതുകൊണ്ടാ…അല്ലങ്കിൽ ഞാനും വർഗ്ഗിയവാദിയാകുമായിരുന്നു..ക്രിമിനലാകുമായിരുന്നു…ആളുകളെ വെട്ടികൊല്ലുമായിരുന്നു…അതൊന്നും ഇല്ലാതെ പോയത് ചെറുപ്പത്തിലെ നാടകം കളിച്ചതുകൊണ്ട് മാത്രമാണ്…നാടകം പാഠ്യപദ്ധതിയിൽ പെടുത്തുക..

read also: മുസ്ലിം ലീഗാവാനുള്ള കാരണം വെളിപ്പെടുത്തി ഒമര്‍ ലുലു

ആ നാടകങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുക …അവർ മനുഷ്യരാകും…മനുഷ്യത്വമുള്ളവരാകും…കാരണം നാടകം മറ്റു സാഹിത്യങ്ങൾ പോലെയല്ല…കൂട്ടായമയുടെ അടയാളമാണ്…കൂട്ടം കൂടി മാത്രമെ അത് ചെയ്യാൻ പറ്റുകയുള്ളു…

ലോക സിനിമക്ക് ഇതുവരെ വിവേചനമില്ലാതെ കൂട്ടം കൂടാൻ പറ്റിയിട്ടില്ല…ക്യാമറക്ക് മുന്നിലാണെങ്കിലും പിന്നിലാണെങ്കിലും ക്യാമറയുടെ നിയമമനുസരിച്ചുള്ള സാങ്കേതികമായ താൽക്കാലികമായ ഒരു ഒത്തുചേരൽ മാത്രമാണത്…

നാടകം അങ്ങിനെയല്ല…നാടക സംഘവും കാണികളും തമ്മിൽ നേർക്കുനേർ ഉള്ള ഒരു കളിയാണ്…കളിക്കുന്നവർക്കും നാടകം അനുഭവിക്കുന്നവർക്കും രണ്ട് ടീമുകൾക്കുമിടയിൽ വിജയ പരാജയങ്ങളില്ലാതെ നമ്മൾ ജീവിക്കുന്ന കാലത്തെ,സമയത്തെ വിജയിപ്പിക്കുന്ന കളി…അതുകൊണ്ടാണ് ഇന്ന സമയത്ത് ഇന്ന സ്ഥലത്ത് നാടകം കാര്യമാക്കി എന്ന് പറയാത്തത്..

നാടകം ഇന്ന സമയത്ത് ഇന്ന സ്ഥലത്ത് കളിക്കും എന്ന് മാത്രമെ ഇപ്പോഴും പറയാറുള്ളു…നാടകം കളിച്ച് പഠിച്ച് വളരുക …നിയും ഞാനുമില്ലാതെ നമ്മൾ മാത്രമായി മാറുന്ന ഒരു പരിണാമമാണത്…ആ പരിണാമത്തിന് സ്കൂൾ തലം മുതൽ ഇടം നിർബന്ധമാണ്,പരിശീലനം ആവിശ്യമാണ്…പരസ്പരം വെട്ടി കൊല്ലാത്ത ഒരു തലമുറയെ നമ്മൾ ഉണ്ടാക്കിയെപറ്റു…ഒരു പുതിയ കേരള പിറവിക്കായി..നാടകം…നാടകം…നാടകം…???❤️❤️❤️

shortlink

Related Articles

Post Your Comments

Related Articles


Back to top button