കായംകുളം: വിദേശ മദ്യവിൽപനശാലയ്ക്കു മുന്നിൽ വരി നിൽക്കാതെ മദ്യം നൽകാമെന്ന് പറഞ്ഞത് വിശ്വസിച്ച വയോധികന് പണി കിട്ടി. മദ്യത്തിന് പകരം കട്ടൻ ചായ നിറച്ചു നൽകിയാണ് വയോധികനെ കബളിപ്പിച്ചത്. 400 രൂപ വീതം വിലയുള്ള മൂന്ന് കുപ്പികളാണ് വയോധികന് നൽകിയത്. കൃഷ്ണപുരം കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങൽ സ്വദേശിയെയാണ് കബളിപ്പിച്ചത്.
വരിയിൽ ഏറ്റവും പിന്നിലായി നിന്ന വയോധികന്റെ അടുക്കലെത്തി മദ്യം തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ഒരാൾ 3 കുപ്പികൾക്കായി 1200 രൂപ വാങ്ങി. ഉടൻ തന്നെ കുപ്പികൾ കൈമാറുകയും ചെയ്തു. പണിസ്ഥലത്തോടു ചേർന്ന താമസസ്ഥലത്തെത്തി കുപ്പി പൊട്ടിച്ചപ്പോഴാണ് വയോധികന് കട്ടൻ ചായയാണെന്നു ബോധ്യപ്പെട്ടത്.
Post Your Comments