കരുനാഗപ്പള്ളി: മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 44 വർഷം തടവിനും 1.55 ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ഉഷാനായരാണ് ശിക്ഷ വിധിച്ചത്.
2014-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനം സഹിക്കാനാകാതെ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചെങ്കിലും മാതാവിനെ ഓർത്ത് പിന്മാറുകയും സംഭവങ്ങൾ പറയുകയും ചെയ്തു. മാതാവ് ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന്, ചവറ പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
Read Also : അക്ഷരമാല തെറ്റിച്ച ആറ് വയസുകാരന് ക്രൂര മർദ്ദനം: മൂന്ന് അദ്ധ്യാപകർ പിടിയിൽ
ചവറ എസ്.ഐ ഷെഫീഖ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർ നിസാമുദ്ദീനാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ 11 മാസംകൂടി അധിക ജയിൽശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് കോടതിയിൽ ഹാജരായി.
Post Your Comments