COVID 19Latest NewsNewsInternationalLife StyleHealth & Fitness

ഒമിക്രോൺ കുട്ടികളിൽ ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം: വിശദവിവരങ്ങൾ ഇങ്ങനെ

വാഷിംഗ്ടൺ: കോവിഡിന്റെ വകഭേദമായ ഒമിക്രോൺ കുട്ടികളിൽ അപ്പർ എയർവേ അണുബാധയ്ക്ക് (യുഎഐ) കാരണമാകുമെന്ന് റിപ്പോർട്ട്. കൊളറാഡോ സർവകലാശാല, നോർത്ത് വെസ്‌റ്റേൺ യൂണിവേഴ്‌സിറ്റി, യു.എസിലെ സ്‌റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കുട്ടികളിൽ ഹൃദയാഘാതത്തിനും മറ്റ് ഗുരുതരമായ സങ്കീർണതകൾക്കും ഒമിക്രോൺ കാരണമാകുമെന്നാണ് പഠനത്തിൽ പറയുന്നത്.

കൊവിഡ്-19 ബാധയെ തുടർന്ന് ചികിത്സ തേടിയ കുട്ടികളുമായി ബന്ധപ്പെട്ട നാഷണൽ കൊവിഡ് കോഹോർട്ട് സഹകരണത്തിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് പഠനം നടത്തിയത്. 19 വയസ്സിന് താഴെയുള്ള 18,849 കുട്ടികളിലാണ് പഠനം നടത്തിയത്. കഴിഞ്ഞയാഴ്ച ജമാ പീഡിയാട്രിക്‌സ് ജേണലിൽ ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഒമിക്രോൺ വകഭേദം ചെറിയ കുട്ടികളിൽ അപ്പർ എയർവേ അണുബാധയ്ക്ക് (യുഎഐ) കാരണമാകുമെന്നാണ് പഠനത്തിൽ പറയുന്നത്.

Also Read:കുട്ടികളെ മാത്രം ബാധിക്കുന്ന നിഗൂഢ കരള്‍ രോഗം വ്യാപിക്കുന്നു : മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

പീഡിയാട്രിക് കോംപ്ലക്സ് ക്രോണിക് അവസ്ഥയുള്ള കുട്ടികളുടെ അനുപാതം ഒമിക്രോൺ മുമ്പുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ വ്യത്യാസമുണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു. എന്നാൽ, ഒമിക്രോൺ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ 21.1% പേർക്ക് ഇൻട്യൂബേഷൻ ആവശ്യമായ ഗുരുതരമായ രോഗം പിടിപെട്ടതായി പഠനത്തിൽ തെളിഞ്ഞു. ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകൾ കുട്ടികളിൽ ഉണ്ടായെന്നാണ് ഇവർ പറയുന്നത്. ഇത്തരം കുട്ടികൾക്ക് നെബുലൈസ്ഡ് റേസ്മിക് എപിനെഫ്രിൻ, ഹീലിയം-ഓക്സിജൻ മിശ്രിതങ്ങൾ, ഇൻകുബേഷൻ എന്നിവ ഇടയ്ക്കിടെ നൽകുന്നുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.

അതോടൊപ്പം, ഹൈഗ്ലി ട്രാൻസ്മിസിബിൾ വകഭേദം ഡെൽറ്റ വകഭേദത്തെക്കാൾ തീവ്രത കുറഞ്ഞ രോഗത്തിന് കാരണമാകുമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ശ്വാസകോശ കോശങ്ങളിൽ ഒമിക്രോൺ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാലും വായുമാർഗങ്ങളിൽ കൂടുതൽ കാര്യക്ഷമമായി പ്രതിഫലിക്കുന്നതിനാലാകാം ഇതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പഠനത്തിൽ ചില പരിമിതികൾ ഉണ്ടെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ ഉദ്ദേശിച്ചല്ല പഠനമെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button