കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തതായി പരാതി. ഏഴു വർഷമായി കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോമാണ് തല്ലിതകർത്തത്. ഞായറാഴ്ച രാവിലെ കെട്ടിട ഉടമയുടെ നേതൃത്വത്തിലെത്തിയ നൂറോളം പേരാണ് അക്രമം നടത്തിയത്. കട ഒഴിയാത്തതിന്റെ പേരിലായിരുന്നു അക്രമം.
രാവിലെ മൂന്നു ബസുകളിൽ എത്തിയ സംഘമാണ് കടയുടെ ഷട്ടറുകൾ തകർത്ത് സാധനസാമഗ്രികൾ നശിപ്പിച്ചത്. ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി കടയുടെ മുൻഭാഗം പൊളിച്ച് നീക്കേണ്ടതാണ്. എന്നാൽ, കട പൂർണ്ണമായും ഒഴിയണമെന്നായിരുന്നു ഉടമയുടെ ആവശ്യം.
Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അവൽപുട്ട്
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് അക്രമം നടത്തിയത്. സ്ഥാപനം തല്ലിത്തകർത്ത് ലക്ഷങ്ങളുടെ ഉൽപ്പന്നങ്ങൾ കേടുപാട് വരുത്തിയതായും, സി.സി.ടി.വി യുടെ ഡി.വി.ആർ ഉൾപ്പെടെ കടത്തിക്കൊണ്ട് പോയതായും ഉടമ രവീന്ദ്രൻ പറഞ്ഞു.
Post Your Comments