
വെള്ളറട: വെള്ളറടയില്‍ വയോധികനെ മുളക് പൊടിയെറിഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. അഞ്ചുമരങ്കാല പൂരാടം നടൂര്‍ പേര്‍ത്തല വീട്ടില്‍ മധുസൂദനന്‍ നായരെ (60)യാണ് മുളകു പൊടിയെറിഞ്ഞ് ആക്രമിച്ചത്.
വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. പൊന്നമ്പിയില്‍ വിനായക ഹോട്ടല്‍ നടത്തുന്ന മധുസൂദനന്‍ നായര്‍ കടയടച്ച് ഇടവഴിയിലൂടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ മധുസുദനന്‍ നായരെ നാട്ടുകാരാണ് വെള്ളറടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമികളെ പിടികൂടിയത്. എസ് ഐ മാരായ ഉണ്ണികൃഷ്ണന്‍, രതീഷ്, എ.എസ്.ഐമാരായ അജിത്ത്കുമാര്‍, ശശികുമാര്‍, സി.പി.ഒ മാരായ പ്രഭലകുമാര്‍, സാജന്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കഞ്ചാവ് കേസുകളില്‍ അടക്കം പ്രതികളായ സംഘം തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. അഞ്ചു പ്രതികളും പ്രായപൂര്‍ത്തിയാകാത്തവരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments