മുംബൈ: 9 വയസുകാരനെതിരെ ബലാത്സംഗ പരാതി. നാലരവയസുകാരിയെ ഒമ്പതുവയസുകാരൻ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. മഹാരാഷ്ട്രയിലെ ഉൽഹാസ് നഗറിലാണ് സംഭവം. പെൺകുഞ്ഞിന്റെ അമ്മയാണ് ഒൻപത് വയസുകാരനെതിരെ പരാതി നൽകിയത്. ഏപ്രിൽ മൂന്നിനാണ് ഒൻപത് വയസുകാരൻ പെൺകുഞ്ഞിനെ ഉപദ്രവിക്കാൻ ശ്രമിച്ചത്.
Read Also: കെ.എസ്.ആർ.ടി.സി. മിന്നലും തടി ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്
കളിക്കാനെന്ന പേരിൽ കുട്ടിയെ എടുത്തുകൊണ്ട് പോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഉപദ്രവിച്ചുവെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. സ്വകാര്യ ഭാഗങ്ങളിൽ വേദനിക്കുന്നുവെന്ന് കുഞ്ഞ് അറിയിച്ചതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഐപിസി സെക്ഷൻ 376 വകുപ്പും പോക്സോ വകുപ്പും ചുമത്തി ഒൻപത് വയസുകാരനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം, കുറ്റാരോപിതനായ ഒൻപത് വയസുകാരനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല.
Read Also: പോപ്പുലർഫ്രണ്ട് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത്: കെ സുരേന്ദ്രൻ
Post Your Comments