KeralaLatest News

ചന്ദനക്കുറിയും, കാവിമുണ്ടും ധരിച്ചവരെ ആക്രമിക്കുന്നുവെങ്കിൽ അതിനുള്ള മൗനാനുവാദം നൽകിയത് സർക്കാർ : യുവമോർച്ച

പാലക്കാട് മെട്രോമാനെ പരാജയപ്പെടുത്താൻ ഉണ്ടാക്കിയ സിപിഎം, കോൺഗ്രസ്സ്, പോപ്പുലർ ഫ്രണ്ട് സഖ്യത്തിന്റെ ബാക്കിപത്രം കൂടിയാണ് ഈ കൊലപാതകങ്ങൾ.

തിരുവനന്തപുരം: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുളള തീവ്രവാദികൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുവമോർച്ച. നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപകാരസ്മരണ നിർലജജം ഇന്നും തുടരുകയാണെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ ചൂണ്ടിക്കാട്ടി. പാലക്കാട് മെട്രോമാനെ പരാജയപ്പെടുത്താൻ ഉണ്ടാക്കിയ സിപിഎം, കോൺഗ്രസ്സ്, പോപ്പുലർ ഫ്രണ്ട് സഖ്യത്തിന്റെ ബാക്കിപത്രം കൂടിയാണ് ഈ കൊലപാതകങ്ങൾ.

രഞ്ജിത്ത് ശ്രീനിവാസന്റേയും, സഞ്ജിത്തിന്റേയും കൊലപാതകത്തിലെ യഥാർത്ഥ പ്രതികളിലേക്ക് ഇന്നും അന്വേഷണമെത്താത്തത് ഇതേ അന്തർധാരയുടെ ഫലമാണ്. രക്തസാക്ഷിത്വം ഞങ്ങൾക്ക് ആഘോഷമാണെന്ന മത തീവ്രവാദിയുടെ ജൽപ്പനങ്ങൾ കേരളം മറന്നിട്ടില്ല. പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടിനെപ്പറ്റി കഴിഞ്ഞ ആറു വർഷമായി നാം ചർച്ച ചെയ്യുകയാണ്.

പോലീസിനെ നിർജ്ജീവമാക്കി തീവ്രവാദികൾക്ക് പച്ചപ്പരവതാനി വിരിക്കുന്ന ഇടതുപക്ഷ നയമാണ് കേരളത്തിന്റെ ശാപം. ഒരു ക്രിമിനൽ കേസിൽ പോലും പ്രതിയല്ലാത്തയാൾ ടാർഗറ്റ് ചെയ്യപ്പെടുന്നു എങ്കിൽ, ചന്ദനക്കുറി തൊട്ടവനേയും, കാവിമുണ്ടുടുത്തവനേയും അക്രമിക്കുന്നുവെങ്കിൽ അതിനുള്ള മൗനാനുവാദം കിട്ടിയിട്ടുണ്ട് എന്നത് തന്നെയാണ് കാരണം. സമാധാനം വൺവേ ട്രാഫിക്കല്ല.. പകൽ ഡിഫിക്കാരനായും രാത്രി സുഡാപ്പിയായും നിറം മാറുന്നവരുടെ കൂട്ടമായി ഡിവൈഎഫ്‌ഐ മാറിക്കഴിഞ്ഞതായും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button