തിരുവനന്തപുരം: ആകാശവാണിയിൽ ആദ്യമായി ലളിതസംഗീത പാഠം തുടങ്ങിയ അനുഗ്രഹീത കലാകാരൻ; കർണ്ണാടക സംഗീത ആചാര്യൻ രത്‌നാകരൻ ഭാഗവതർ അന്തരിച്ചു. 95 വയസ്സായിരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ സംഗീത വിഭാഗം കലാകാരനായിരുന്നു അദ്ദേഹം.
തിരുവനന്തപുരത്ത് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിനു സമീപം ശിവ നഗറിൽ ഭവനത്തിലായിരുന്നു താമസം.
16-ാം വയസ്സിൽ പൊതുവേദികളിൽ സംഗീത കച്ചേരി അവതരിപ്പിച്ചുകൊണ്ട്
സംഗീതരംഗത്ത് എത്തിയ ഭാഗവതർ പ്രസിദ്ധ കലാകാരൻ വൈക്കം വാസുദേവൻ നായരുടെ കച്ചേരി അവതരിപ്പിച്ചു അനുഗ്രഹം നേടി. 16-ാം വയസ്സിൽ ശിവഗിരി മഠത്തിൽ കച്ചേരി പാടി സ്വർണ്ണ പതക്കം വാങ്ങിയിട്ടുണ്ട്.
ആകാശവാണിയിൽ ആദ്യമായി ലളിതസംഗീത പാഠം തുടങ്ങിയത് രത്‌നാകരൻ ഭാഗവതരാണ്. അദ്ദേഹത്തിന്റെ പേരില്‍ തുടങ്ങിയ ശ്രീ രത്‌നാകരൻ ഭാഗവതർ സംഗീതസഭ ഇക്കഴിഞ്ഞ 6-ന് അദ്ദേഹത്തിന്റെ പേരിലുള്ള പ്രഥമ സംഗീതരത്‌നാകരം പുരസ്‌ക്കാരം പെരുമ്പാവൂർ രവീന്ദ്രനാഥിന് ഡോ. ഓണക്കർ സമർപ്പിച്ചിരുന്നു. കീർത്തനാ രമേശ്, ദിവ്യ ഷാജി സുഗീത് ശിവസനധം എന്നീ യുവ പ്രതിഭകൾക്കും പുരസ്‌ക്കാരങ്ങൾ നൽകി ആദരിച്ചിരുന്നു
Post Your Comments