ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചിയിലെ സ്മാർട്ട് സിറ്റിയിൽ തൊഴിലവസരം കിട്ടിയ തൊണ്ണൂറായിരം ആളുകളിൽ ഒരാളെ എങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? എന്ന പരിഹാസ കുറിപ്പുമായി ജോമോൾ ജോസഫ്. വാഗ്ദാനം ചെയ്ത തൊഴിലവസരത്തിന്റെ പത്ത് ശതമാനം പോലും നടപ്പിലാക്കാൻ പത്തു വർഷമായിട്ടും കഴിയാത്ത സ്മാർട്ട് സിറ്റി പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നതിനു പിന്നാലെയാണ് ജോമോൾ ജോസഫിന്റെ പരിഹാസം.
read also: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം കുടുംബ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ കുറ്റസമ്മതവുമായി യുവാവ്
കുറിപ്പ് പൂർണ്ണ രൂപം,
ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചിയിലെ സ്മാർട്ട് സിറ്റിയിൽ തൊഴിലാവസരം കിട്ടിയ തൊണ്ണൂറാംയിരം ആളുകളിൽ ഒരാളെ എങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ?
എന്തൊക്കെ ആയിരുന്നു..
കുറച്ച് തവിട്, കുറച്ച് പിണ്ണാക്ക്, കൊർച്ച് വെള്ളം, കൊർച്ച് പുല്ല്..
ശൂർർർ
പാലിങ്ങനെ ധാരധാരയായി ഒഴുകി വരും…
മ്
ചാണകവും മൂത്രവും വേറെ..
മ്
കിടാരികളെ വിൽക്കുന്ന കാശ് വേറെ..
മ്
നമുക്കങ്ങ് സുഹിക്കണം ദാസാ..
Note : കൈനീട്ടം കൊടുക്കാൻ റിസേർവ് ബേങ്കിൽ നിന്നും പ്രത്യേകം വരുത്തിയ ഒരുലക്ഷത്തി ഇരുപതിനായിരം രൂപയുടെ ക്രെയ്റ്റിൽ നിന്നും ഒരു പൈനായിരം രൂപയുടെ കെട്ട് കാണാതെ പോയിട്ടുണ്ട് എന്നൊരു അറിയിപ്പുണ്ടെ.. ??
Post Your Comments