തഞ്ചാവൂര്‍: വൃദ്ധയായ അമ്മയെ 10 വർഷത്തോളം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിൽ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് മക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെന്നൈയിൽ പോലീസ് ഇൻസ്‌പെക്ടറായിരുന്ന ഷൺമുഖസുന്ദരം (50), ഇളയ സഹോദരൻ വെങ്കിടേശൻ (45) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ അമ്മ ജ്ഞാനജ്യോതി(72) യെയാണ് മക്കള്‍ ചേര്‍ന്നു വീട്ടില്‍ പൂട്ടിയിട്ടത് ഇവരെ പോലീസും സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും രക്ഷപ്പെടുത്തി.
വീടിന്റെ താക്കോൽ നൽകാൻ പ്രതികള്‍ വിസമ്മതിച്ചതിനെത്തുടർന്ന് , പോലീസിന്റെ സഹായത്തോടെ സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ കലക്ടർ ദിനേശ് പൊൻരാജ് ഒലിവർ പറഞ്ഞു.
വീടിനുള്ളിൽ നഗ്നയായി കിടക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുകണ്ട് നാട്ടുകാരില്‍ ഒരാൾ നൽകിയ വിവരത്തെ തുടർന്നാണ് സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വയോധികയെ രക്ഷപ്പെടുത്തിയത്. വിശക്കുമ്പോൾ ജ്ഞാനജ്യോതി ശബ്ദമുണ്ടാക്കുകയും അയൽവാസികൾ ബിസ്‌ക്കറ്റോ പഴങ്ങളോ എറിഞ്ഞു നൽകുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജ്ഞാനജ്യോതിയുടെ അവസ്ഥയെക്കുറിച്ച് അയൽവാസികൾക്ക് അറിയാമായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
അമ്മയുടെ പെൻഷൻ തുകയായ 30,000 രൂപ വെങ്കിടേശൻ എല്ലാ മാസവും വിനിയോഗിക്കുന്നുണ്ടെന്നും ഷൺമുഖസുന്ദരം പറഞ്ഞു.
Post Your Comments