പാലക്കാട്: വര്‍ഗീയ ചേരിതിരിവാണ് ആർഎസ്എസും എസ്ഡിപിഐയും കേരളത്തിൽ ലക്ഷ്യമിടുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലൻ. വർഗീയതയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തകർക്കുമെന്നും, കൊലപാതകങ്ങൾ കൊണ്ട് ഇവിടെ ഒന്നും നേടാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഇത്തരം കൊലപാതകങ്ങള്‍ യാദൃശ്ചികമോ ഒറ്റപ്പെട്ടതോ അല്ല. സ്ഥലം നിശ്ചയിച്ചും സമയം നിശ്ചയിച്ചുമാണ് കൊലകള്‍ അരങ്ങേറുന്നത്. വളരെ ആസൂത്രിതമായ ഇത്തരം ചെയ്തികളെ നിസാരമായി കാണാനാവില്ല. തീർച്ചയായും കേരളീയ സമൂഹം ഇതിനെതിരെ രംഗത്തെത്തണം’, എ കെ ബാലന്‍ വ്യക്തമാക്കി.
‘വര്‍ഗീയ ചേരിതിരിവാണ് ഇത്തരം ശക്തികള്‍ ആഗ്രഹിക്കുന്നത്. അതിന് അവസരം പാലക്കാട് ജില്ലയിലെ മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കികൊടുക്കില്ല. ശക്തമായ ഇടപെടല്‍ നടത്തും’, എ കെ ബാലന്‍ കൂട്ടിച്ചേർത്തു.
Post Your Comments