പനാജി: ഗോവയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. സുധേഷ് മായേക്കറാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കലാങ്കുത് മണ്ഡലത്തില്‍ നിന്നായിരുന്നു സുധീഷ് മത്സരിച്ചത്. മൂന്ന് ദിവസം മുൻപ് ആം ആദ്മിയിൽ നിന്നും രാജിവെച്ച ഇദ്ദേഹം ഇന്നലെയാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ സദാനന്ദ് ഷെട്ട് തനാവഡെ മായേക്കറെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
Also Read:കോൺഗ്രസ് ചത്ത കുതിരയാണ്: ആം ആദ്മി
ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് താൻ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ ആം ആദ്മി സ്ഥാനാർത്ഥിയായിരുന്നുവെങ്കിൽ, ഇത്തണ ബി.ജെ.പി സ്ഥാനാർത്ഥിയാകും. മണ്ഡലത്തിലെ ജനങ്ങളുടെ വ്യത്യസ്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും, ഇപ്പോള്‍ എം.എല്‍.എ ആയ മൈക്കിള്‍ ലോബോയ്ക്ക് അദ്ദേഹം ബി.ജെ.പിയിലായിരുന്നപ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു താല്‍പര്യവുമുണ്ടായിരുന്നില്ലെന്നും മായേക്കര്‍ പറഞ്ഞു.
അതേസമയം, വരുന്ന പഞ്ചായത്ത്, ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിച്ചാൽ പ്രതീക്ഷിച്ചതിലും അധികം ജയം കാണാനാകുമെന്നാണ് ഇവർ കരുതുന്നത്.
Post Your Comments