Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsCinemaNewsIndiaEntertainment

തുപ്പാക്കി പോലെ തന്നെ ബീസ്റ്റും മുസ്ലീം വിഭാഗങ്ങളെ തരംതാഴ്‌ത്തുന്നു: സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തണമെന്ന് എം.എൽ.എ

ചെന്നൈ: വിജയ് നായകനായ ബീസ്റ്റിന് തമിഴ്‌നാട്ടിൽ വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട് എം.എൽ.എ. മനിതനേയ മക്കൾ കക്ഷി അദ്ധ്യക്ഷനും എം.എൽ.എയുമായ എം.എച്ച് ജവാഹിറുള്ളയാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഇക്കാര്യം ചൂണ്ടിക്കാട്ടി എം.എൽ.എ കത്തയച്ചെന്നാണ് പുറത്തുവരുന്ന വിവരം.

നെൽസൺ സംവിധാനം ചെയ്ത ചിത്രം മുസ്ലീം വിഭാഗങ്ങളെ തരംതാഴ്‌ത്തുന്നുവെന്ന ആരോപണമാണ് എം.എൽ.എ ഉന്നയിക്കുന്നത്. ഇതേ കാരണത്താൽ സിനിമയ്‌ക്ക് മറ്റ് രാജ്യങ്ങളിൽ വിലക്കുണ്ടെന്നും, കൊറോണ മഹാമാരിക്കാലത്ത് ജനങ്ങൾക്കായി നിസ്വാർത്ഥ സേവനം ചെയ്ത മുസ്ലീങ്ങളെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. തങ്ങൾ ചെയ്ത സേവനങ്ങളെല്ലാം മറന്ന്, തങ്ങളുടെ മതത്തെ കടന്നാക്രമിക്കുകയാണ് സിനിമ ചെയ്യുന്നതെന്നും അദ്ദേഹം വിമർശിക്കുന്നു. സിനിമ പ്രദർശിപ്പിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്നും ജവാഹിറുള്ള പറയുന്നു.

Also Read:‘എന്നെ ദൈവം രക്ഷിച്ചു, എന്റെ കൂടെ ദൈവമുണ്ട്’: ഗണേഷ് കുമാർ

ബീസ്റ്റിനെ കൂടാതെ, മുൻ കാലങ്ങളിൽ ഇറങ്ങിയ വിശ്വരൂപം, തുപ്പാക്കി എന്നീ സിനിമകൾക്കെതിരെയും അദ്ദേഹം ആരോപണം ഉന്നയിക്കുന്നു. തുപ്പാക്കി അടക്കമുള്ള സിനിമകൾ മുസ്ലീങ്ങളെ അപമാനിക്കുന്നതാണെന്നും, ഏറെ കാലത്തിന് ശേഷം വരുന്ന ബീസ്റ്റ് വീണ്ടും ഇതിനെല്ലാം ശക്തിപകരുകയാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭീകരരിൽ നിന്നും ജനങ്ങളെ വിജയ് രക്ഷിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഇസ്ലാമിക ഭീകരതയെക്കുറിച്ച് പരാമർശങ്ങൾ ഉള്ളതിനാൽ സിനിമയ്‌ക്ക് ഖത്തറും കുവൈറ്റും നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button