ThiruvananthapuramKeralaNattuvarthaLatest NewsNews

ആർഎസ്എസും എസ്‌ഡിപിഐയും മത്സരിച്ച് കൊലപാതകങ്ങൾ നടത്തുന്നു, കൊലപാതകം നടത്തിയവർ തന്നെ പൊലീസിനെ വിമർശിക്കുന്നു: കോടിയേരി

തിരുവനന്തപുരം: ആസൂത്രിതമായി കൊലപാതകങ്ങൾ നടത്തുന്നവർ തന്നെ പൊലീസിനെ വിമർശിക്കുകയാണെന്ന ആരോപണവുമായി സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസും എസ്‌ഡിപിഐയും മത്സരിച്ച് കൊലപാതകങ്ങൾ നടത്തുകയാണെന്നും അക്രമകാരികളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു. പാലക്കാട്ടെ കൊലപാതകം തടയാൻ പൊലീസ് ഇടപെട്ടില്ലെന്ന വിമർശനത്തോട് പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പുഴയിൽ ഈ രീതി കണ്ടതാണെന്നും എന്നാൽ, കർശന നടപടികളിലൂടെ അക്രമങ്ങളെ പൊലീസ് നിയന്ത്രിച്ചെന്നും കോടിയേരി പറഞ്ഞു. ഇസ്ലാം മത വിശ്വാസികൾ വ്രതം അനുഷ്ടിക്കുന്ന സമയമാണ് ഇവർ കൊലപാതകത്തിന് തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയുടെ അംഗത്വ ക്യാമ്പെയ്‌നെത്തിയ കോൺഗ്രസുകാരൻ വീട്ടമ്മയെ കയറിപ്പിടിച്ചു: അറസ്റ്റിലായത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പാലക്കാട് രണ്ട് കൊലപാതകങ്ങളാണ് ഉണ്ടായത്. വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറും ശനിയാഴ്ച ആർഎസ്എസ് നേതാവ് എസ്കെ ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എസ്കെ ശ്രീനിവാസനെ അക്രമികൾ കടയിൽ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ എസ്‌ഡിപിഐയാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന്,ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button