CinemaLatest NewsNewsIndiaEntertainment

‘നടന്മാർ ചെയ്‌താൽ ആഹാ, നടിമാർ ചെയ്‌താൽ ഓഹോ’: ഇക്കാര്യത്തിൽ ലിംഗവിവേചനം പാടില്ലെന്ന് നടി പായൽ രജ്പുത്

ചെന്നൈ: നടിമാർ ആൽക്കഹോൾ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്നതിനെ ന്യായീകരിച്ച് പായൽ രജ്പുത്. മദ്യ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുന്ന വനിതാ താരങ്ങൾക്ക് നേരെ സൈബർ ആക്രമണം ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു പായലിന്റെ പ്രതികരണം. ചില നടിമാർ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഒരു മദ്യ ബ്രാൻഡിന്റെ പോസ്റ്ററോ പരസ്യമോ ഇട്ടാൽ, യാഥാസ്ഥിതികരായ കുറേ ആൾക്കാർ അവർക്കെതിരെ സൈബർ ആക്രമണം നടത്തുകയും ചീത്ത വിളിക്കുകയും ചെയ്യുന്നുവെന്നും, ഇത് ശരിയല്ലെന്നും പായൽ പറയുന്നു.

Also Read:ഡൽഹിയിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു: 14 കുട്ടികൾ ആശുപത്രിയിൽ

ഇക്കാര്യത്തിൽ, ലിംഗവിവേചനം പാടില്ലെന്നും പായൽ നിർദ്ദേശിച്ചു. ഒരു നടൻ മദ്യ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ ആരും അവനെ വിലയിരുത്തുന്നില്ലെന്നും, എല്ലാവര്ക്കും അതൊരു സ്വാഭാവിക കാഴ്ചയായി മാറുകയാണെന്നും പായൽ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളും വിനോദ ആവശ്യങ്ങൾക്കായി മദ്യം കഴിക്കുന്നുണ്ടെന്നും അതിനാൽ, നടിമാർ മദ്യ ബ്രാൻഡുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ അർത്ഥമുണ്ടെന്നും പായൽ അഭിപ്രായപ്പെട്ടു.

കോണ്ടം ബ്രാൻഡിനെ കുറിച്ച് പരസ്യം ചെയ്ത നിധി അഗർവാൾ എന്ന നായികയ്ക്ക് നേരെ അടുത്തിടെ കടുത്ത സൈബർ ആക്രമണം നടന്നിരുന്നു. സ്ത്രീവിരുദ്ധത നിറഞ്ഞതായിരുന്നു ഇവരുടെ ഇൻസ്റ്റഗ്രാം കമന്റ് ബോക്സ്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പായലിന്റെ പ്രതികരണം. ‘ആർഎക്‌സ് 100’ ലെ നായികയാണ് പായൽ രജ്പുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button