പാലക്കാട്: കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമെന്ന രീതിയിൽ ശ്രദ്ധനേടിയ പാലക്കാട് ചെര്‍പ്പുളശ്ശേരിക്കടുത്ത് ചവളറ കുബേര ക്ഷേത്രത്തിൽ മഹാ കുബേരയാഗത്തിന് നാളെ തുടക്കമാകുന്നു. ഏപ്രില്‍ 23വരെയാണ് ചളവറയില്‍ പാലാട്ട് പാലസ് ക്ഷേത്രത്തില്‍ യാഗം നടക്കുന്നത്.
മഹാ കുബേരയാഗം നടത്തുന്നത്, ലോകത്തിന് സാമ്പത്തിക സമാധാനം കൈവരിക്കുക എന്ന ലക്ഷ്യവുമായാണ്. സോമയാഗത്തിലും കുണ്ടൂര്‍ അതിരാത്രത്തില്‍ ഹോത്രം ചെയ്തും വൈദിക പരിജ്ഞാനമുള്ള ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാടിന്റ മുഖ്യ കാര്‍മ്മികത്വത്തിലാണ് യാഗ ചടങ്ങുകള്‍ നടക്കുന്നത്.
പാലാട്ട് പാലസ് കുടുംബ ക്ഷേത്രം കഴിഞ്ഞ നവംബറിലാണ് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. തന്ത്രി ഈക്കാട് നാരായണന്‍ നമ്പൂതിരിപ്പാട്, യാഗം ആചാര്യന്‍ മൊടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തുടങ്ങി 11 പ്രമുഖ യജ്ഞാചാര്യന്‍മാരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ചളവറയില്‍ 15 ഏക്കര്‍ സ്ഥലത്ത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 3 പന്തലുകളിലായാണ് ചടങ്ങുകള്‍ നടക്കുക.
Post Your Comments