ഇസ്രായേലും പാലസ്തീനും തമ്മിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത് യുദ്ധത്തിനു കാരണമാകുമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ജറുസലേമിലെ അൽ-അഖ്സ പള്ളിയിൽ ഇസ്രായേൽ പോലീസും പാലസ്തീനികളും തമ്മിൽ സംഘർഷം ഉണ്ടായതിനെക്കുറിച്ചും നൂറു കണക്കിന് പാലസ്തീനികൾക്ക് പരിക്കേറ്റ റിപ്പോർട്ടും താരം പങ്കുവച്ചു കൊണ്ട് ആശങ്ക അറിയിച്ചത്.
‘ഇരു രാജ്യങ്ങളും സംയമനം പാലിക്കണം . ഇത് പോലുള്ള ചെറിയ വിഷയങ്ങളാണ് പിന്നീട് വലിയ യുദ്ധങ്ങൾക്ക് കാരണം ആകുന്നത്. വീണ്ടും ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഇല്ലാതെ സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു’-വെന്ന് പണ്ഡിറ്റ് പറയുന്നു.
കുറിപ്പ് പൂർണ്ണ രൂപം
പണ്ഡിറ്റിന്റെ inter national നിരീക്ഷണം
ഇസ്രയേലും പാലസ്തീനും തമ്മിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്ത വാർത്ത വിഷമത്തോടെയാണ് വായിച്ചത് .
ജറുസലേമിലെ അൽ-അഖ്സ പള്ളിയിൽ ഇസ്രയേലി പോലീസും പലസ്തീനികളും തമ്മിൽ സംഘർഷം ഉണ്ടാവുകയും , നൂറു കണക്കിന് പലസ്തീനികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ചില ഇസ്രായേലി പോലീസുകാർക്കും പരിക്കുണ്ട് .
പോലീസിന് നേരെ പലസ്തീനികൾ കല്ലെറിയുകയും , തിരിച്ച് പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു എന്നാണു റിപ്പോർട്ട് .
ഇരു രാജ്യങ്ങളും സംയമനം പാലിക്കണം . ഇത് പോലുള്ള ചെറിയ വിഷയങ്ങളാണ് പിന്നീട് വലിയ യുദ്ധങ്ങൾക്ക് കാരണം ആകുന്നത്. വീണ്ടും ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഇല്ലാതെ സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
By Santhosh Pandit
Post Your Comments