Latest NewsKeralaIndia

സിദ്ദിഖ് വിദേശത്ത് പെട്ടപ്പോള്‍ രക്ഷിച്ച സുരേഷ് ഗോപിയെക്കുറിച്ച് നല്ലത് പറയാത്തവർ മുക്രയിടണ്ട: ഞെരളത്ത് ഹരിഗോവിന്ദൻ

ഇത് ഭാരതമാണ്...ഇവിടെ ഇതും ഇതിനു തുല്യമായതുമായ പല തരം ആദരപ്രകടനങ്ങളും നടക്കും

തൃശൂർ: സുരേഷ് ഗോപി എംപിയുടെ വിഷുക്കൈനീട്ട വിവാദത്തിൽ പ്രതികരണവുമായി സോപാന ഗായകൻ ഞെരളത്ത് ഹരിഗോവിന്ദൻ. ക്ഷേത്രങ്ങളില്‍ സംഘടിപ്പിച്ച വിഷുക്കൈ നീട്ട പരിപാടി വിവാദമായതിനു പിന്നിൽ സ്ഥാപിത ലക്ഷ്യങ്ങളാണെന്നു ഹരിഗോവിന്ദൻ പറയുന്നു. സുരേഷ് ഗോപി ചെയ്ത നല്ല കാര്യങ്ങളൊന്നും ചർച്ച ചെയ്യാത്തവർ ഇതിൽ മുക്രയിടാൻ വരണ്ട എന്നദ്ദേഹം പറയുന്നു.

ഹരിഗോവിന്ദന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

നടന്‍ സിദ്ദീഖ് വിദേശത്ത് പെട്ടപ്പോള്‍ രക്ഷിച്ചത് കൂടാതെ സുരേഷ് ഗോപി വ്യക്തി എന്ന നിലക്കു മാത്രം ഈ സമൂഹത്തോട് കാണിച്ച സ്നേഹത്തിന്റെ നൂറ് ഉദാഹരണങ്ങളുണ്ട്……അങ്ങനേയൊരാളെ ആരും നമിച്ചു പോകും…..അത്തരം സന്ദര്‍ഭങ്ങളിലൊന്നും അദ്ദേഹത്തേക്കുറിച്ചൊരു നല്ല വാക്കു പറയാത്ത ഒരു നാറികളും വന്ദിക്കപ്പെട്ട കാലിനോ, വന്ദിച്ചവര്‍ക്കോ പരാതിയില്ലാത്ത ഈ സന്ദര്‍ഭത്തില്‍ മുക്രയിടാന്‍ വരണ്ട…അത് നിങ്ങടെ വര്‍ധിത ഭയത്തെ വെളിവാക്കുകയും അദ്ദേഹത്തിന്റെ ജനസമ്മതി വര്‍ധിപ്പിക്കുകയും മാത്രമേ ചെയ്യൂ…

ഇത് ഭാരതമാണ്……ഇവിടെ ഇതും ഇതിനു തുല്യമായതുമായ പല തരം ആദരപ്രകടനങ്ങളും നടക്കും…ഒരു വ്യക്തിയും ആവശ്യപ്പെട്ടിട്ടല്ല പലയിടത്തും ആളുകള്‍ അവരുടെ കൊല്‍ തൊട്ടു വന്ദിക്കുന്നത്…അതങ്ങനെ സംഭവിച്ചുപോകുന്നതാണ്…എന്റെ കാല്‍ ആരും തൊട്ടു വന്ദിക്കുന്നത് എനിക്കിഷ്ടമേയല്ല..പക്ഷേ എന്നേക്കാള്‍ മുതിര്‍ന്നവര്‍പോലും പല സന്ദര്‍ഭങ്ങളില്‍ അങ്ങനെ ചെയ്തിട്ടുണ്ട്….പക്ഷെ പെട്ടെന്ന് നമുക്കത് തടയാനുള്ള സമയംപോലും കിട്ടില്ല…നമ്മളെന്തു ചെയ്യും ??

അവരുടെ ആദരവിനെ എങ്ങനേയെങ്കിലും ഒന്ന് ACKNOWLEDGE ചെയ്യും…ആള്‍ക്കൂട്ടങ്ങളാവുമ്പോള്‍ SG യേപ്പോലൊരാള്‍ക്ക് അത്രേ പറ്റൂ…വാളയാര്‍ രക്ഷിതാക്കള്‍ പോണറായി വിജയന്റെ കാല്‍ തൊടുന്ന വീഢിയോ നോക്കൂ…അയാളവരെ അങ്ങനെ ചെയ്യുന്നതില്‍ നിന്നും വിലക്കുന്നുണ്ട്…പക്ഷെ രണ്ടുപേരും കാല്‍ തൊട്ടു വന്ദിച്ചു…അതിനിപ്പോ അവരെ തൂക്കിക്കൊല്ലാനൊന്നും പറ്റില്ല…

നിങ്ങളില്‍ പലരുടേയും കടുത്ത വര്‍ഗീയത, ഭയം, അസ്വസ്ഥത എന്നിവ തീര്‍ക്കാന്‍ വേറെ ഇടങ്ങളുണ്ടല്ലോ….ഒരു കൂട്ടര്‍ക്ക് അമൂല്‍ ബ്രിട്ടു സഭയില്‍ തേഞ്ഞതിന്റെ തീരാ വേദനയാണ് SG യോട്…മറ്റൊരു കൂട്ടര്‍ക്ക് ജന്‍മസിദ്ധമായ വര്‍ഗീയത…ഇനിയുമൊരു കൂട്ടര്‍ക്ക് അപരിഹാര്യമായ ഷണ്ഢത…ആകയാല്‍ പിരിഞ്ഞു പോകണം…അല്ലെങ്കില്‍ കേരളത്തില്‍ നടന്നു വന്ന ഇത്തരം എല്ലാ മത ജാതി പാര്‍ടി ആചാരങ്ങളേയും എതിര്‍ത്ത ചങ്കൂറ്റത്തിന്റെ ചരിത്രം നിങ്ങള്‍ക്കുണ്ടാവണം…അല്ലെങ്കില്‍ ഈ ജാതി കഴപ്പ് വേറെവിടേങ്കിലും പോയി തീര്‍ക്കിനെടോ പട്ടിക്കാട്ടങ്ങളേ…..പുരോഗമന നാട്യം വെച്ച് ഇവിടെ പലരും എന്തെല്ലാം തോന്നിവാസങ്ങള്‍ കാണിച്ച് അടിയുറച്ച് ഇടതു വിശ്വാസികളേപ്പോലും പരിഹസിച്ചൊറ്റപ്പെടുത്തി…!!!!

അതുകൊണ്ട് ഇനി മറ്റു പലരും ഇനി ഇങ്ങനെ പലതും കാണിക്കും..സഹിച്ചോളിന്‍ …അപ്പോഴൊന്നും അനങ്ങാത്തോര്‍ക്കൊക്കെ സുരേഷ് ഗോപിയെന്ന മനുഷ്യനോടുള്ള ഈ ചൊരുക്കുണ്ടല്ലോ ആ സൂക്കേട് വെറെയാണ്…ഇത്തരം കാഴ്ചകളെല്ലാം മറഞ്ഞ് സമാധാനപൂര്‍ണമായൊരു മതാതീത മാനവ ജീവിതം നയിക്കാന്‍ ഒരു സമൂഹത്തെ പ്രാപ്തമാക്കാന്‍ കിട്ടിയ സുവര്‍ണാവസരങ്ങളെല്ലാം കളഞ്ഞുകുളിച്ച് മുതലാളിത്തതിന്റേയും ജാതി മതാദി പിന്തിരിപ്പന്‍ സമീപനങ്ങളുടേയും കാലു നക്കികളായി കഴിഞ്ഞിട്ടിപ്പോ കിടന്നു പേപ്പട്ടിയേപ്പോലെ കുരക്കയാണ് നാറികള്‍ …
തലക്കനം – എന്തേ ഇക്കാര്യത്തില്‍ മുക്കണ മന്തിരി മുണ്ടുന്നില്ല എന്ന് മാത്രം ആലോയ്ച്ചാ മതി…

shortlink

Related Articles

Post Your Comments

Related Articles


Back to top button