തലയില്‍ എണ്ണയിട്ട് നല്ലതുപോലെ മസാജ് മുടിക്ക് മാത്രമല്ല, ശരീരത്തിനും നല്ലതാണ്. ശരീരത്തില്‍ തണുപ്പ് കിട്ടാന്‍ ഇത് സഹായിക്കും. എണ്ണയിട്ട് മസാജ് ചെയ്യുന്നതിലൂടെ മുടി തഴച്ച് വളരാന്‍ സഹായിക്കുന്നു. കുളിക്കുന്നതിന് മുമ്പ് മുടിയില്‍ എണ്ണ പുരട്ടിയ ശേഷം 15 മിനിറ്റ് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.
തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ മസാജ് സഹായിക്കും
മുടിയില്‍ എണ്ണ പുരട്ടിയ ശേഷം 15 മിനിറ്റ് മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിക്കും. ഇതിലൂടെ മുടി തഴച്ച് വളരാന്‍ സഹായിക്കും. അതുകൊണ്ട് നല്ലത് പോലെ മസാജ് ചെയ്ത് വേണം എണ്ണ പുരട്ടാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഓരോ മുടിയും മാറ്റി വേണം എണ്ണ പുരട്ടാന്‍.
Read Also : സ്റ്റീല്‍ പാത്രത്തില്‍ കുടുങ്ങിയ ഒരു വയസ്സുകാരിയെ സാഹസികമായി രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്
മുടിക്ക് നല്ലൊരു കണ്ടീഷണര്‍…
ഷാംപൂ പോലെ തന്നെ എണ്ണയും നല്ലൊരു കണ്ടീഷണറാണെന്ന് പറയാം. കെമിക്കല്‍ ഷാംപൂ പുരട്ടി മസാജ് ചെയ്യുന്നത് മുടിക്ക് കൂടുതല്‍ ദോഷം ചെയ്യും. തലയ്ക്ക് തണുപ്പ് കിട്ടാനും താരന്‍, പേന്‍ശല്യം, എന്നി പ്രശ്‌നങ്ങള്‍ അകറ്റാനും എണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. മുടി കൊഴിച്ചില്‍ എന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. അത് കൊണ്ട് തന്നെ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുടിക്ക് ബലം കിട്ടാനും മുടി ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.
മുടി കരുത്തുള്ളതാക്കും…
സ്ഥിരമായി എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് മുടികൊഴിച്ചില്‍ തടയുക മാത്രമല്ല, മുടിക്ക് ബലവും മുടി പൊട്ടാതിരിക്കാനും സഹായിക്കും. ഒലീവ് ഓയില്‍, വെളിച്ചെണ്ണ എന്നിവ ഒരുമിച്ച് ചേര്‍ത്ത് മസാജ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. തലയ്ക്ക് തണുപ്പ് കിട്ടാനും മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാനും ഇത് സഹായിക്കും.
Post Your Comments