ഡൽഹി: ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം. വടക്കു പടിത്താറാൻ ഡൽഹിയിലെ ജഹാംഗീർ പുരിയിൽ നടന്ന സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥലത്ത് ഹിന്ദു-മുസ്ലിം സംഘർഷമാണ് നടന്നതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. ജഹാംഗീർപുരിയിൽ വൻ പൊലീസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കി. ഡൽഹി പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
എല്ലാവരും സമാധാനം പാലിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനാണ് ഡൽഹിയുടെ സുരക്ഷണ ചുമതലയെന്നും ക്രമസമാധാന പാലനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. അതേസമയം, കർശന സുരക്ഷയൊരുക്കാൻ ഡൽഹി പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശം നൽകി.
വൈകുന്നേരം ആറ് മണിയോടെ നടന്ന ഘോഷയാത്രയ്ക്ക് നേരെ ഒരു സംഘം കല്ലേറ് നടത്തുകയായിരുന്നു.സംഘർഷ മേഖലയിൽ ജനം കൂട്ടം കൂടി നിൽക്കുകയാണ്. 200 ലേറെ ദ്രുതകർമ സേനാംഗങ്ങളും പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. സംഘർഷം വ്യാപിക്കാതിരിക്കാൻ ദില്ലിയിൽ പലയിടത്തും സുരക്ഷയൊരുക്കിയിട്ടുണ്ട്.
Post Your Comments