അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. ജനങ്ങൾ അടുത്ത 25 വർഷം പ്രാദേശിക ഉത്പ്പന്നങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ കോൺഫ്രൻസ് വഴി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
Also Read : വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്: പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ‘
വോക്കൽ ഫോർ ലോക്കൽ’, നമ്മുടെ വീടുകളിൽ നമ്മുടെ ജനങ്ങൾ ഉണ്ടാക്കിയ വസ്തുക്കൾ മാത്രം ഉപയോഗിക്കുക. ഇതുമൂലം ഒരു വലിയ വിഭാഗം ജനങ്ങൾക്ക് ജോലി ലഭിക്കും. വിദേശ നിർമ്മിത വസ്തുക്കൾ ഉപയോഗിക്കുകയാണെങ്കിൽ കഠിനാധ്വാനം എന്താണെന്നു നമ്മൾ അറിയില്ല. ജനങ്ങളെ പ്രാദേശിക ഉത്പ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കണമെന്ന്’ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
അടുത്ത 25 വർഷം നമ്മൾ പ്രാദേശിക ഉത്പ്പന്നങ്ങൾ മാത്രം ഉപയോഗിക്കുകയാണെങ്കിൽ ജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments