KeralaCinemaMollywoodLatest NewsNewsEntertainment

മുകേഷ് കാരണം ഞാന്‍ ഫേമസ് ആയെന്ന് പറയുന്നവരോട് എന്ത് പറയാനാണ്? ഡിവോഴ്‌സിൽ ഞാൻ സന്തുഷ്ട: മേതിൽ ദേവിക

തിരുവനന്തപുരം: പ്രേക്ഷകരുടെ പ്രിയപ്പെട്ട നർത്തകിയാണ് മേതില്‍ ദേവിക. 2013ല്‍ നടന്‍ മുകേഷുമായുള്ള ദേവികയുടെ വിവാഹവും, അടുത്തിടെയുണ്ടായ വിവാഹമോചന പ്രഖ്യാപനവും ഏറെ വാർത്തയായിരുന്നു. ദേവിക തന്നെയായിരുന്നു തങ്ങൾ വിവാഹമോചിതരാവുകയാണെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഇതോടെ, തങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് മാത്രമായി പലരുടെയും സംസാരമെന്ന് ദേവിക മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മുകേഷുമായി പിരിയുകയാണെന്നത് ഉറച്ച തീരുമാനമാണെന്നും, ആ തീരുമാനത്തിൽ താൻ സന്തുഷ്ടയാണെന്നും മേതില്‍ ദേവിക വ്യക്തമാക്കി.

‘ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നെ മാറ്റമില്ല. ഒരു തീരുമാനമെടുക്കുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ബാക്കി കാര്യങ്ങളൊക്കെ നിയമപരമായി നടക്കും. എന്റെ തീരുമാനം ഞാന്‍ അറിയിച്ച് കഴിഞ്ഞു. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഞാനൊരു ഡാന്‍സര്‍ എന്ന നിലയില്‍ ഒരുപാട് ജോലി ചെയ്തിട്ടുള്ളൊരു വ്യക്തിയാണ്. അതിനൊന്നും കിട്ടാത്തൊരു പബ്ലിസിറ്റിയായിരുന്നു ഞങ്ങള്‍ പിരിയുകയാണെന്ന് പറഞ്ഞപ്പോള്‍ കിട്ടിയത്. അത് ഞാനൊരു നര്‍ത്തകിയായതുകൊണ്ടൊന്നുമല്ല, ഒരു നടനും നടന്റെ ഭാര്യയുമായതുകൊണ്ടാണ്.

Also Read:മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയത് അമ്മ, കാരണം കേട്ട് ഞെട്ടി പോലീസും ഭർത്താവും

എനിക്ക് തോന്നുന്നത് വളരെ വിചിത്രമായ എന്തോ ആയിട്ടാണ് റിലേഷന്‍ഷിപ്പിനെ ആളുകള്‍ നോക്കികാണുന്നത്. അതിലും വിചിത്രമായിട്ടാണ് ചുറ്റുമുള്ള ആളുകള്‍ അതിനെ നോക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു ആര്‍ട്ട് ഫൗണ്ടേഷനാണ്, താമസിക്കാന്‍ പോലുമുണ്ടാക്കിയ വീടല്ല. കല പറഞ്ഞുകൊടുക്കാനും വര്‍ക്ക്‌ഷോപ്പുകള്‍ നടത്താനുമൊക്കെയുള്ള സ്ഥലമായിട്ടാണ് ഞങ്ങള്‍ വീടുണ്ടാക്കിയത്. നമ്മുടെ തീരുമാനങ്ങളും വീടുമായിട്ട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എനിക്കറിയില്ല. കാണുമ്പോള്‍ അദ്ദേഹം വളരെ മാന്യമായ വര്‍ക്ക് ചെയ്യുന്നു. ഞാന്‍ എന്റേത് ചെയ്യുന്നു. ചില കാര്യങ്ങള്‍ പറയുന്നു, ചിലത് പറയുന്നില്ല. എനിക്ക് തോന്നുന്നത്, ഭാര്യാഭര്‍ത്താക്കന്മാരായിരിക്കുന്ന അതേ ഐക്യം അതീന്ന് പുറത്തുവന്നാലും ഇരുവര്‍ക്കുമുണ്ടാകണമെന്നാണ്. അതിന് രണ്ടുപേരും വിചാരിക്കണം, ഒരാള്‍ മാത്രമല്ല, രണ്ടുപേര്‍ക്കും അതിന്റെ പക്വത വേണം.

ഞാന്‍ പെരുമാറുന്ന സര്‍ക്കിള്‍ എന്നുപറയുന്നത് ആര്‍ട്ടിസ്റ്റുകളുമായാണ്. അവര്‍ക്കെന്നെ നന്നായിട്ടറിയാം. ഒരുപക്ഷെ മറ്റുള്ള ആളുകള്‍ക്ക് എന്നെ അറിയുന്നത് 2013ന് ശേഷമായിരിക്കാം. അതിന്റെ അര്‍ത്ഥം അതുവരെ ഞാനില്ലെന്ന് അല്ലല്ലോ. ചിലര്‍ പറയും മുകേഷ് കാരണം ഞാന്‍ ഫേമസ് ആയന്നൊക്കെ, അതിനൊക്കെ എന്താ മറുപടി പറയേണ്ടതെന്ന് എനിക്കറിയില്ല. ഞാനിതൊന്നും കേള്‍ക്കാറില്ല, എന്നോട് വല്ലവരും വന്ന് പറയാറാണ്. എനിക്ക് ആദ്യം നാഷണല്‍ അവാര്‍ഡ് കിട്ടുന്നത് 2007ലാണ്, അദ്ദേഹത്തെ ഞാന്‍ 2013ലാണ് കല്യാണം കഴിച്ചത്. 2002ല്‍ കേന്ദ്രത്തില്‍ നിന്ന് എനിക്ക് ജൂനിയര്‍ ഫെലോഷിപ്പും കിട്ടി. 2008 മറ്റൊരു നാഷണല്‍ അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം ഈ പ്രശ്‌നങ്ങളുടെ എല്ലാം ഇടയില്‍ എനിക്ക് സ്റ്റേറ്റ് അവാര്‍ഡും കിട്ടി. ആളുകളോട് എന്താ പറയേണ്ടത്,’ മേതില്‍ ദേവിക പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button