തിരുവനന്തപുരം: ഡോ. അരുൺ ഉമ്മൻ രചിച്ച ‘മസ്തിഷ്‌കം പറയുന്ന ജീവിതം’ എന്ന ആരോഗ്യ വിജ്ഞാനകോശം ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. മനുഷ്യ ശരീരത്തിൽ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കയും ചെയ്യുന്ന തലച്ചോറിന്റെ പങ്കിനെ കുറിച്ച് സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ വിശദീകരിക്കുന്ന ഗ്രന്ഥമാണ് ‘മസ്തിഷ്‌കം പറയുന്ന ജീവിതം’. വിവിധ രോഗങ്ങളുടെ കാരണവും പരിഹാരവും ലളിതമായി പുസ്തകത്തിൽ വിവരിക്കുന്നു.
കൊച്ചി വി.പി.എസ്. ലേക്ക്‌ഷോർ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോ സർജനാണ് ഡോ.അരുൺ ഉമ്മൻ.
കേരള സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ വി.പി ഗംഗാധരനാണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്. കൊല്ലത്തെ പി. ബുക്ക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Post Your Comments