AlappuzhaKeralaNattuvarthaLatest NewsNews

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മതപരിവർത്തനത്തിന് ശ്രമം: ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന പുസ്തകവുമായി ജിഹാദികൾ പിടിയിൽ

ആലപ്പുഴ: സംസ്ഥാനത്തെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മതപരിവർത്തനത്തിന് ശ്രമം. ഹിന്ദു വിശ്വാസത്തെയും ദൈവങ്ങളെയും അവഹേളിച്ച് ലഘുലേഖകൾ വിതരണം ചെയ്യുകയും മതപരിവർത്തനത്തിന് ശ്രമിക്കുകയും ചെയ്ത് അന്യസംസ്ഥാന ജിഹാദി സംഘങ്ങൾ പ്രവർത്തിക്കുന്നു. ഇത്തരത്തിൽ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുകൊണ്ടുള്ള പുസ്തകങ്ങളും, ലഘുലേഖകളമായി ചക്കുളത്തുകാവ് ക്ഷേത്ര പരിസരത്തു നിന്നും രണ്ട് പേരെ പിടികൂടി.

ബുധനാഴ്ച രാവിലെ ക്ഷേത്ത്രതിന്റെ പരിസരത്തും ബസുകളിലും രണ്ട് ഇതരസംസ്ഥാനക്കാർ പുസ്തകങ്ങൾ വിൽക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ജയപാൽ, ജയപാൽ യാദവ് എന്നിങ്ങനെ പരിചയപ്പെടുത്തിയ ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഇരുവരും മുസ്ലീങ്ങളാണെന്ന് വ്യക്തമായി.

ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് ​ഗൃ​ഹനാഥന്റെ ആത്മഹത്യ : പണം പലിശക്ക് കൊടുത്തവരുടെ വീടുകളിൽ റെയ്ഡ്

300 ലധികം പേജുകളുള്ള ജ്ഞാന ഗംഗ എന്ന പേരിലുള്ള പുസ്തകം 10 രൂപയ്‌ക്കാണ് ഇവർ ആളുകൾക്ക് നൽകുന്നത്. പുസ്തകത്തിന്റെ പുറം ചട്ടയിൽ ഓം, കുരിശ്, എന്നിവയും ഇസ്ലാമിക ചിഹ്നവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനോടൊപ്പമാണ് ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന ‘നിങ്ങൾക്കറിയാമോ’ എന്ന ചോദ്യവുമായുള്ള ലഘുലേഖ ഇവർ നൽകുന്നത്. സുന്ദർദാസ് എന്നയാളാണ് പുസ്തകങ്ങൾ നൽകിയതെന്നും തങ്ങൾക്കും സുന്ദർദാസ് എന്നയാക്കും മലയാളം അറിയില്ലെന്നും ഇവർ പറയുന്നു.

പുസ്തകങ്ങൾ വിൽക്കുന്നതിന് താൻ ശമ്പളം പോലും വാങ്ങുന്നില്ലെന്നും ഏകദൈവമായ അള്ളാഹുവിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഒരാൾ വ്യക്തമാക്കി. മതപരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജിഹാദികളാണ് ഇതിന് പിന്നിൽ എന്നാണ് സൂചന. ചോദ്യം ചെയ്യുമ്പോൾ ഒരേ കാര്യങ്ങൾ ഇരുവരും ആവർത്തിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ആർഎസ്എസ് പ്രവർത്തകർ ഇവരിൽ നിന്നും പുസ്തകങ്ങളും ലഘുലേഖകളും വാങ്ങി തീയിട്ട് നശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button