ThiruvananthapuramNattuvarthaLatest NewsKeralaNews

സംസ്ഥാനത്ത് മൂന്നുവർഷത്തിനിടെ നടന്നത് 1065 കൊലപാതകങ്ങൾ: ആഭ്യന്തര വകുപ്പ് പൂർണ്ണപരാജയമെന്ന് വിമർശനം

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനയുള്ളതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ ( 2019 മുതൽ 2022 മാർച്ച് 8 വരെ) 1065 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. 2019ൽ 319, 2020ൽ 318, 2021ൽ 353 എന്നിങ്ങനെയാണ് സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളുടെ എണ്ണം.

ഈ വർഷം മാർച്ച് 8–ാം തീയതിവരെ 75 കൊലപാതങ്ങൾ നടന്നു. മൂന്നുവർഷ കാലയളവിൽ 1019 കൊലപാതക കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തത്. 2019ൽ 308, 2020ൽ 305, 2021ൽ 336, 2022 മാർച്ച് 8വരെ 70. എന്നിങ്ങനെയാണ് റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം.

സംഘടിതമായി ആസൂത്രണം ചെയ്ത ആക്രമണങ്ങളിൽ 83 പേർ കൊല്ലപ്പെട്ടു. ഈ കാലയളവിൽ ജയിലിൽനിന്ന് പരോളിലിറങ്ങിയ രണ്ടുപേർ കൊലപാതക കേസുകളിൽ പ്രതികളായി. തിരുവനന്തപുരം റൂറൽ പൊലീസാണ് കൂടുതൽ കൊലപാതക കേസുകൾ റജിസ്റ്റർ ചെയ്തത് –104. രണ്ടാമത് പാലക്കാട്–81. കൂടുതൽ കൊലപാതകങ്ങള്‍ നടന്നതും തിരുവനന്തപുരം റൂറലിലാണ്–107.

സംവിധായകൻ ബാലചന്ദ്രകുമാറിനെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നു: മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാനൊരുങ്ങി യുവതി

ഒറ്റയ്ക്കു താമസിക്കുന്നവരും വൃദ്ധരുമായ 38 പേരാണ് ഈ കാലയളവിൽ കൊല്ലപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലും വർദ്ധനയുണ്ട്. 2019ൽ 8, 2020ൽ 11, 2021ൽ 14, 2022 മാർച്ച് 8വരെ 5. മലപ്പുറത്താണ് ഇത്തരം കൊലപാതകങ്ങളിൽ കൂടുതൽ പേർ മരിച്ചത് – 12 പേർ. അതേസമയം, ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള കാരണമെന്നാണ് ഉയരുന്ന പ്രധാന വിമർശനം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക്, പൊലീസിന് മേൽ നിയന്ത്രണമില്ലെന്നും ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button