ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ പേര് മാറ്റണമെന്നാവശ്യവുമായി ഹിന്ദുസേന രംഗത്ത്. ഡല്‍ഹി എന്ന പേരുമാറ്റി ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാണ് ആവശ്യം.
ഈ ആവശ്യവുമായി ഹിന്ദു സേന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചിരിക്കുകയാണ്.
ഡല്‍ഹി പാണ്ഡവരുടെ രാജധാനിയായിരുന്നുവെന്നാണ് കത്തില്‍ അവകാശപ്പെടുന്നത്. ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പറയുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഡല്‍ഹിയില്‍ നടത്തിയ പര്യവേഷണങ്ങളില്‍ രാജകൊട്ടാരങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡല്‍ഹി തന്നെയാണ് ഇന്ദ്രപ്രസ്ഥമെന്ന് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നു.
അതിനാല്‍ ഡല്‍ഹിയുടെ പേരുമാറ്റി ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്നും ഇക്കാര്യം ഉടന്‍ പരിഗണിക്കണമെന്നും ഹിന്ദു സേന ദേശീയാധ്യക്ഷന്‍ വിഷ്ണു ഗുപ്ത ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയ്ക്കയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.
Post Your Comments