Latest NewsNewsInternational

ദക്ഷിണാഫ്രിക്കയില്‍ പ്രളയം, 300 ലധികം മരണം : നിരവധി പേരെ കാണാതായി

ജോഹനാസ്ബെര്‍ഗ്: കനത്ത മഴയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 341 പേര്‍ മരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ കാണാതായ ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഈ ആഴ്ച ആദ്യമാണ് രാജ്യത്തിന്റെ കിഴക്കന്‍ തീരദേശ പ്രവിശ്യയില്‍ വെള്ളപ്പൊക്കമുണ്ടായത്.

Read Also : ‘കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി വിഡി സതീശൻ

തുടര്‍ച്ചയായി മഴ പെയ്തതോടെ വീടുകളില്‍ വെള്ളം കയറി, റോഡുകളും പാലങ്ങളും ഒലിച്ചുപോയി, ആഫ്രിക്കയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നില്‍ ചരക്ക് നീക്കം തടസപ്പെട്ടു. കണ്ടെയ്‌നറുകള്‍ ഒഴുകിപ്പോവുകയും ചിലര്‍ കൊള്ളയടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രവിശ്യയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു. പ്രളയത്തെ തുടര്‍ന്ന് കുടിവെള്ളവും വൈദ്യുതിയും നിലച്ചു.

അതേസമയം, കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നും പ്രദേശവാസികള്‍ പരാതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button