അഹമ്മദാബാദ്: ഗുജറാത്തിലെ ഭുജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവ്വഹിക്കും. ഓൺലൈനിലൂടെയാണ് ഉദ്ഘാടനം. ശ്രീ കച്ചി ലേവ പട്ടേൽ സമാജ് ആണ് ആശുപത്രി നിർമ്മിച്ചത്. കെ കെ പട്ടേൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ എന്നാണ് ആശുപത്രിയ്ക്ക് പേര് നൽകിയിട്ടുള്ളത്.
Read Also: നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും ഈ വിഷുക്കാലം കരുത്ത് പകരട്ടെ: ആശംസകൾ നേർന്ന് മുഖ്യമന്ത്രി
കച്ചിലെ ആദ്യ ചാരിറ്റബിൾ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണിത്. പ്രദേശത്തെ ജനങ്ങൾക്ക് അതിവേഗം ആശുപത്രിയിലൂടെ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനം ലഭ്യമാക്കും. 200 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിലുള്ളത്.
അതേസമയം, രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന പ്രധാനമന്ത്രി സംഗ്രഹാലയ മ്യൂസിയത്തിന്റെ ഉദ്ഘാചനം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നിർവ്വഹിച്ചിരുന്നു. ഡൽഹി തീൻ മൂർത്തി ഭവനിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതലുള്ള പ്രധാനമന്ത്രിമാരുടെ ജീവചരിത്രം, സംഭാവനകൾ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രഗാഥ തുടങ്ങിയവയാണ് മ്യൂസിയത്തിൽ ഒരുക്കിയിട്ടുള്ളത്.
Read Also: കോവിഡ്: യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 256 കേസുകൾ
Post Your Comments