![](/wp-content/uploads/2022/04/whatsapp_image_2022-04-15_at_12.16.50_pm_800x420.jpeg)
ഭോപ്പാൽ: സംസ്ഥാനത്തിന്റെ സമാധാനവും, സാഹോദര്യവും തകർക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഡോ. നരോത്തം മിശ്ര. മതഭ്രാന്തരെ നേരിട്ട് ജയിലിലേക്കാവും അയക്കുകയെന്നും സംഘര്‍ഷ ബാധിത മേഖലകളില്‍ പോലീസ് വീടുവീടാന്തരം കയറി ഇറങ്ങി പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Also Read:കരൗലി സംഘർഷം: രാജസ്ഥാൻ സർക്കാരിനെ കുറ്റപ്പെടുത്തി ഒവൈസി
‘സമൂഹ മാധ്യമങ്ങളിലൂടെയോ, അല്ലാതെയും, സംസ്ഥാനത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ ഒരുങ്ങുന്നവര്‍ ജയിലില്‍ പോകാന്‍ തയ്യാറായിരിക്കുക. ഇവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ എല്ലാവരുടെയും സമൂഹ മാധ്യമ ഇടപെടലുകള്‍ ഉള്‍പ്പെടെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാരുടെ ഉദ്ദേശം നടക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല’, നരോത്തം മിശ്ര വ്യക്തമാക്കി.
‘അക്രമം ഉണ്ടായ ഖാര്‍ഗോണിലെ സ്ഥിതിഗതികള്‍ നിലവില്‍ ശാന്തമാണ്. അക്രമികളെ കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ് സര്‍ക്കാര്‍. ഒരു തരത്തിലുള്ള അക്രമവും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ല. ഇതുവരെയുണ്ടായ സംഭവങ്ങള്‍ എല്ലാം പോലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നിരീക്ഷിക്കുകയാണ്. സംഘര്‍ഷ ബാധിത മേഖലകളില്‍ പോലീസ് വീടുവീടാന്തരം കയറി ഇറങ്ങി പരിശോധനകള്‍ നടത്തുകയും, വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ഇരകളായവര്‍ക്ക് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യും. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്’, ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments