Latest NewsKeralaIndiaNews

മതം ഇന്ത്യയുടെ ജീവനാണ്, ഹിന്ദു രാഷ്ട്രമാണ് സനാതന ധര്‍മം, തടസം നില്‍ക്കുന്നവരെ നീക്കം ചെയ്യും: മോഹൻ ഭാഗവത്

ന്യൂഡല്‍ഹി: മതം ഇന്ത്യയുടെ ജീവനാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദു രാഷ്ട്രമാണ് സനാതന ധര്‍മ്മമെന്നും, അതിന് തടസ്സം നില്‍ക്കുന്നവരെ നീക്കം ചെയ്യുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Also Read:‘കൈനീട്ടത്തിന് വേണ്ടി കൈനീട്ടി കെഎസ്ആര്‍ടിസി ജീവനക്കാർ’, ശമ്പളം നൽകാതെ സർക്കാർ

‘ഇന്ത്യ അഹിംസയെക്കുറിച്ച്‌ സംസാരിക്കുന്നത് വടിയും കൈയില്‍ പിടിച്ചാണ്. ലോകം ശക്തരെ മാത്രമേ മനസ്സിലാക്കുകയുള്ളൂ. സ്വാമി വിവേകാനന്ദനും അരബിന്ദോയും സ്വപ്നം കണ്ട ഇന്ത്യ 15 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകും’, അദ്ദേഹം പറഞ്ഞു.

‘നിശ്ചയദാര്‍ഢ്യത്തോടെ ഒരുമിച്ച്‌ നടന്നാല്‍ സമൂഹത്തിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയും. എല്ലാം പെട്ടെന്ന് നേടിയെടുക്കാനുള്ള കഴിവ് തനിക്കില്ല. ജനങ്ങള്‍ക്ക് അതിനുള്ള കഴിവുണ്ട്, നിയന്ത്രണമുണ്ട്. പുതിയ മാറ്റത്തിനായി ജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്’, മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button