Latest NewsKeralaNattuvarthaNewsIndia

‘കൈനീട്ടത്തിന് വേണ്ടി കൈനീട്ടി കെഎസ്ആര്‍ടിസി ജീവനക്കാർ’, ശമ്പളം നൽകാതെ സർക്കാർ

തിരുവനന്തപുരം: വിഷു ദിനത്തിൽ പോലും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാതെ സർക്കാർ ദുരിതം വിതയ്ക്കുന്നു. അനുവദിച്ച 30 കോടി രൂപ ഇനിയും കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സംഭവത്തിൽ അധികൃതരുടെ വിശദീകരണം. പണം നാളെ കിട്ടിയാലും, വിതരണം ഇനി തിങ്കളാഴ്ചത്തേക്ക് മാത്രമെ സാധ്യമാകൂ എന്നത് കൊണ്ട് തന്നെ തൊഴിലാളികളെല്ലാം വലിയ നിരാശയിലാണ്.

Also Read:ആരോഗ്യം നിറഞ്ഞ വർഷത്തിനായി പ്രാർത്ഥിക്കുന്നു: മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

എന്നാൽ, ഇതുവരേയ്ക്കും ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച്‌ സിഐടിയു പ്രഖ്യാപിച്ച പ്രതിഷേധസമരം ഇന്നും തുടരുകയാണ്. സിഐടിയുവിന്റെ നേതൃത്വത്തില്‍ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലുമാണ് തൊഴിലാളികളുടെ പ്രതിഷേധ സമരം നടക്കുന്നത്. അനിശ്ചിതകാല റിലേ നിരാഹാരസമരമാണ് സിഐടിയു പ്രഖ്യാപിച്ചത്. ശമ്പളം ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സംഘടനയുടെ തീരുമാനം.

അതേസമയം, സമരം തുടങ്ങിയിട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഇതുവരേയ്ക്കും ഉണ്ടായിട്ടില്ല. വിഷുവിനെങ്കിലും ജീവിതത്തിന്റെ വിഷമങ്ങളെ മറക്കാൻ വേണ്ടി നെട്ടോട്ടമൊടുന്ന തൊഴിലാളികളോട് സർക്കാർ ചെയ്യുന്ന ക്രൂരതയാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button