മോസ്‌കോ: ഫിൻലാൻഡും സ്വീഡനും നാറ്റോയിൽ ചേർന്നാൽ ഹൈപ്പർസോണിക് ന്യൂക്ലിയർ ബോംബുകൾ വിന്യസിക്കുമെന്ന് ഭീഷണി മുഴക്കി റഷ്യ. വ്ലാഡിമിർ പുടിന്റെ അടുത്ത വൃത്തങ്ങളാണ് ഇങ്ങനെയൊരു ഭീഷണി മുഴക്കിയത്.
ഈ രണ്ടു രാജ്യങ്ങൾ നാറ്റോ സൈനിക സഖ്യത്തിൽ ചേർന്നാൽ, യൂറോപ്പിന്റെ ഹൃദയത്തിൽ തന്നെ അതിശക്തമായ മിസൈലുകൾ സ്ഥാപിക്കപ്പെടും. 1,300 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയാണ് റഷ്യ ഫിന്ലാൻഡുമായി പങ്കിടുന്നത്. ഇവർ നാറ്റോ അംഗമായാൽ, റഷ്യയ്ക്ക് തങ്ങളുടെ കര, വ്യോമ, നാവികശക്തി വർദ്ധിപ്പിക്കേണ്ടി വരും.
ഉക്രൈൻ നാറ്റോ സഖ്യത്തിന്റെ ഭാഗമാവാൻ തീരുമാനിച്ചതോടെയാണ് റഷ്യ ഉക്രൈൻ ആക്രമിച്ചത്. റഷ്യൻ പ്രസിഡണ്ട് പുടിന്റെ നിരന്തരമായ മുന്നറിയിപ്പുകൾക്ക് ശേഷവും നാറ്റോയിൽ ചേരാൻ ഉക്രൈൻ മുതിർന്നതോടെ, പുടിൻ സൈന്യത്തോട് ഉക്രൈൻ പിടിച്ചടക്കാൻ ആജ്ഞാപിക്കുകയായിരുന്നു.
Post Your Comments