Latest NewsNewsIndia

ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമിച്ച സംഭവം, പ്രതി അഹമ്മദ് മുര്‍താസ അബ്ബാസി പോലീസുകാരെ വീണ്ടും ആക്രമിച്ചു

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്ര ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ, ചോദ്യം ചെയ്യലിനിടെ പ്രതി അഹമ്മദ് മുര്‍താസ അബ്ബാസി പോലീസുകാരെ വീണ്ടും ആക്രമിച്ചു. ചോദ്യം ചെയ്യലില്‍ എടിഎസ് കര്‍ശനമായ ക്രമീകരണങ്ങള്‍ നടത്തിയിട്ടും മുര്‍താസ പോലീസുകാരെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also : സുബൈറിന്റെ കൊലപാതകം: അക്രമി സംഘം എത്തിയത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാറിലെന്ന് പൊലീസ്‌

സിറിയയിലേക്ക് പണം പോയ അക്കൗണ്ട് കണ്ടെത്തുന്നതില്‍ എടിഎസ് ശ്രമം തുടരുകയാണ്. മുര്‍താസ പലപ്പോഴും പ്രകോപനപരമായി സംസാരിക്കാറുണ്ടെന്ന് വീട്ടില്‍ ജോലി ചെയ്യുന്ന ഒരു ജീവനക്കാരന്‍ ചോദ്യം ചെയ്യലില്‍ എടിഎസിനോട് പറഞ്ഞു.

ഇക്കഴിഞ്ഞ ഏപ്രില്‍ 3നായിരുന്നു അഹമ്മദ് മുര്‍താസ അബ്ബാസി, ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിന് പുറത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു സംഭവം. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അബ്ബാസിയുടെ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിരോധിത ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ സ്വാധീനത്തില്‍ ഇയാള്‍ക്ക് ഐഎസ് ബന്ധമുണ്ടെന്ന് സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button