കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഏപ്രിൽ 15 നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി അന്വേഷണ സംഘത്തിന് നൽകിയിരുന്ന നിർദ്ദേശം. അതേസമയം, അന്വേഷണത്തിനായി 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്.
Read Also: ‘ഇനി വരട്ടെ നല്ല കാലം’, ഇന്ന് മലയാളികളുടെ പുതുവത്സര ദിനം, കണിയൊരുക്കി വീടുകൾ, സമൃദ്ധിയോടെ നാട്
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇത് പരിശോധിക്കാനാണ് കാവ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
Read Also: പാൻ ഇന്ത്യൻ രീതിയിൽ ചിത്രങ്ങളെടുക്കാൻ ബോളിവുഡിലെ സംവിധായകർ ശ്രമിക്കുന്നില്ല: അജയ് ദേവ്ഗൺ
Post Your Comments